ആദ്യ സംവിധാന സംരംഭം; കൂടെ ദുല്‍ഖറും അദിതിയും കാജലും; ബ്രിന്ദ മാസ്റ്ററിലേക്ക് ഉറ്റുനോക്കി സിനിമാ ലോകം

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ഹേയ് സിനാമിക തീയറ്ററുകളിലേക്ക് എത്തുകയാണ്. പ്രശസ്ത നൃത്ത സംവിധായക ബ്രിന്ദ മാസ്റ്ററാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബ്രിന്ദ മാസ്റ്ററുടെ ആദ്യ സംവിധാന സംരംഭം ആയതുകൊണ്ടുതന്നെ ഏറെ ആകാംക്ഷയോടെയാണ് ഹേയ് സിനാമിക സിനിമ ലോകം നോക്കി കാണുന്നത്. പ്രണയവും സംഗീതവും നൃത്തവുമെല്ലാം ചേര്‍ന്ന് ഒരു പുതിയ വിഭാവമാകും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

മികച്ച നൃത്ത സംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ് ഒരു തവണയും, തമിഴ്‌നാട് സംസ്ഥാന അവാര്‍ഡ് രണ്ടു തവണയും, കേരളാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നാല് തവണയും നേടിയ കലാകാരിയാണ് ബ്രിന്ദ മാസ്റ്റര്‍. ദയ എന്ന മലയാള ചിത്രത്തിന്റെ നൃത്ത സംവിധാനത്തിനാണ് ബ്രിന്ദ മാസ്റ്റര്‍ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. രണ്ടായിരത്തില്‍ റിലീസ് ചെയ്ത മുഖവരി എന്ന ചിത്രത്തിലൂടെ തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ആദ്യമായി ലഭിച്ചു. തുടര്‍ന്ന് ദീപാവലി എന്ന ചിത്രത്തിലൂടെ രണ്ടാമത്തെ അവാര്‍ഡും സ്വന്തമാക്കി. ഉദയനാണ് താരം, വിനോദയാത്ര, കല്‍ക്കട്ട ന്യൂസ്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലൂടെയാണ് കേരള സംസ്ഥാന അവാര്‍ഡ് നാല് തവണ ബ്രിന്ദ മാസ്റ്റര്‍ സ്വന്തം പേരിലാക്കിയത്.

മധുരൈ, വാരണം ആയിരം, കടല്‍, ബോളിവുഡ് ചിത്രം പി കെ, വിജയ് ചിത്രം തെരി എന്നിവയാണ് ബ്രിന്ദ മാസ്റ്റര്‍ നൃത്ത സംവിധാനം ചെയ്ത ശ്രദ്ധേയ ചിത്രങ്ങള്‍. ഈ അടുത്തിടെ റിലീസ് ചെയ്ത് സൂപ്പര്‍ ഹിറ്റായി മാറിയ ഗാന്ധാരി എന്ന തെലുങ്കു മ്യൂസിക് വിഡിയോ സംവിധാനം ചെയ്തതും ബ്രിന്ദ മാസ്റ്റര്‍ ആണ്. കീര്‍ത്തി സുരേഷ് ആണ് അതില്‍ നായികയായി എത്തിയത്. ജയന്തി, ഗിരിജ, രഘുറാം മാസ്റ്റര്‍, കല മാസ്റ്റര്‍, ഗായത്രി രഘുറാം, പ്രസന്ന സുജിത് തുടങ്ങി ഒട്ടേറെ നൃത്ത സംവിധായകര്‍ അടങ്ങുന്ന ഒരു കുടുംബത്തിലെ അംഗം കൂടിയാണ് ബ്രിന്ദ മാസ്റ്റര്‍.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago