Categories: MalayalamNews

മരക്കാറിലെ പുരസ്‌കാരം നേടിയ ആ ഗാനം പ്രേക്ഷകർക്ക് ഒരു വിരുന്ന് തന്നെയായിരിക്കും; മനസ്സ് തുറന്ന് പ്രസന്ന മാസ്റ്റർ

മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ വിശ്വൽ എഫക്റ്റ്സിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിട്ടുണ്ട്. പ്രിയദർശന്റെ മകൻ സിദ്ധാർഥ് പ്രിയദർശൻ ആണ് വി എഫ് എക്‌സ് ഒരുക്കിയത്. ലൂസിഫറിൽ വിവേക് ഒബ്രോയ്‌ക്ക് വേണ്ടി ഡബ്ബ് ചെയ്ത വിനീത് ആണ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്. മരയ്ക്കാറിലെ പ്രകടനവും പരിഗണിച്ചിട്ടുണ്ട്. മരക്കാരിലെ ഗാനങ്ങൾക്ക് നൃത്ത സംവിധാനം ചെയ്ത പ്രസന്ന സുജിത് മാസ്റ്ററും ബ്രിന്ദ മാസ്റ്ററുമാണ് പുരസ്‍കാരം നേടിയെടുത്ത മറ്റു രണ്ടു പേർ. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാരിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇപ്പോൾ പ്രസന്ന മാസ്റ്റർ. അതിലെ അവാർഡ് നേടിത്തന്ന ആ ഗാനം പ്രേക്ഷകർക്ക് ഒരു വിരുന്നായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

വളരെ കളർഫുള്ളായ ഒരു പാട്ടാണ് അതെന്നും ദിവസങ്ങളോളം എടുത്താണ് അത് ഷൂട്ട് ചെയ്തത് എന്നും പ്രസന്ന സുജിത് പറയുന്നു. മോഹൻലാൽ സർ, കീർത്തി സുരേഷ്, പ്രഭു സാർ, മഞ്ജു വാര്യർ, സിദ്ദീഖ് സാർ, അർജുൻ സാർ തുടങ്ങിയ വലിയ താരങ്ങൾ എല്ലാവരും ആ പാട്ടിലുണ്ട് എന്നും പ്രസന്ന വെളിപ്പെടുത്തി. ഈ വർഷത്തെ പുരസ്‍കാരത്തോടെ മൂന്നു വർഷം തുടർച്ചയായി സംസ്ഥാന അവാർഡ് നേടിയ സുജിത് പറയുന്നത് കുഞ്ഞാലി മരക്കാർ റിലീസ് ചെയ്യാത്തത് കൊണ്ട് സിനിമയെക്കുറിച്ചോ പാട്ടിനെക്കുറിച്ചോ തനിക്കു കൂടുതൽ ഒന്നും വെളിപ്പെടുത്താനാവില്ല എന്നാണ്. ഇതിലെ പ്രണവ് മോഹൻലാൽ- കല്യാണി പ്രിയദർശൻ എന്നിവർ ഒരുമിക്കുന്ന ഒരു പ്രണയ ഗാനത്തിന് നൃത്തം ചിട്ടപ്പെടുത്തിയതിനാണ് ബ്രിന്ദ മാസ്റ്റർക്ക് പുരസ്‍കാരം ലഭിച്ചത്.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 day ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago