ക്രിസ്മസ് ദിനത്തിൽ തിയറ്ററുകൾ ‘നേര്’ ഭരിക്കും, രണ്ട് കോടിക്കടുത്ത് അഡ്വാൻസ് ബുക്കിംഗ്, ‘സലാറി’നെ പിന്നിലാക്കി മോഹൻലാലിന്റെ നേര്

ക്രിസ്മസ് ആഘോഷമാക്കാൻ ആളുകൾ തിയറ്ററുകളിലേക്ക് എത്തുന്നത് ‘നേര്’ തേടി. ക്രിസ്മസ് ദിനത്തിലെ അഡ്വാൻസ് ബുക്കിംഗ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ക്രിസ്മസ് ദിനത്തിലേക്ക് മാത്രം നടന്ന അഡ്വാൻസ് ബുക്കിങ്ങിൽ 1.88 കോടി രൂപയാണ് മോഹൻലാന്റെ നേര് സ്വന്തമാക്കിയത്. ബിഗ് ബജറ്റ് ചിത്രം സലാറിനെ പിന്തള്ളിയാണ് നേരിന്റെ ഈ നേട്ടം. ക്രിസ്മസ് ദിനത്തിലെ അഡ്വാൻസ് ബുക്കിംഗിൽ 50 ലക്ഷം രൂപയാണ് സലാർ സ്വന്തമാക്കിയത്.

ആദ്യ ദിവസത്തില്‍ സലാര്‍ കേരളത്തില്‍ നിന്നും 3.55 കോടി നേടിയിരുന്നു. രണ്ടാം ദിവസത്തില്‍ എത്തിയപ്പോൾ ഇത് 1.75 കോടിയായി കുറഞ്ഞു. എന്നാൽ, റിലീസ് ദിവസത്തേക്കാള്‍ കളക്ഷന്‍ ആണ് മൂന്നാം ദിനത്തിൽ നേര് നേടിയത്. ശനിയാഴ്‍ച നേര് നേടിയത് 3.12 കോടി രൂപയാണ് എന്ന് സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേര് ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ 12 കോടിയോളം രൂപയാണ് ആഗോള ഗ്രോസ് നേടിയത്. ബ്ലോക്ക്ബസ്റ്റർ വിജയമാണ് ചിത്രം സ്വന്തമാക്കുന്നത്. വിദേശ മാർക്കറ്റിലും തകർപ്പൻ കുതിപ്പാണ് നേരിന്റേത്.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago