സ്ക്രീനിൽ കാണുന്ന ക്രിസ്റ്റഫറിന്റെ ‘ഒറിജിനൽ’ പുറത്തുണ്ട്, മമ്മൂട്ടിയുടെ ക്രിസ്റ്റഫർ പറയുന്നത് വിസി സജ്‌ജനാർ ഐപിഎസിന്റെ ജീവിത കഥ ?

പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങി തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റഫർ മുന്നേറുകയാണ്. പെൺമക്കളുടെ സ്വന്തം രക്ഷകൻ എന്നാണ് ക്രിസ്റ്റഫർ വാഴ്ത്തിപ്പെടുന്നത്. അതേസമയം, ക്രിസ്റ്റഫർ എന്ന സിനിമ യഥാർത്ഥജീവിതത്തിൽ സംഭവിച്ച കഥയാണെന്ന് ഉയർത്തുകയാണ് സാമൂഹ്യമാധ്യമങ്ങൾ. ഹൈദരാബാദിൽ നിന്നുള്ള ഐ പി എസ് ഉദ്യോഗസ്ഥൻ വി സി സജ്ജനാറുടെ യഥാർത്ഥ ജീവിതത്തിൽ നിന്നുള്ള കഥയാണ് ക്രിസ്റ്റഫർ പറയുന്നത് എന്നാണ് സോഷ്യൽ മീ‍‍ഡിയ വാദിക്കുന്നത്. അതിന് അവർ ഉയർത്തുന്ന തെളിവ് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണനും സജ്ജനാറും ഒന്നിച്ചു നിൽക്കുന്ന ചിത്രമാണ്. പൊലീസ് ‘വിജിലന്റിസം’ പ്രമേയമാകുന്ന ‘ക്രിസ്‌റ്റഫർ’ ഈ രീതിയിലുള്ള വിവിധ വഴികളിലെ ചർച്ചകൾക്കാണ് തുടക്കം കുറിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്ന സ്‌നേഹ അവതരിപ്പിച്ച കഥാപാത്രം പറയുന്നതു പോലെ നിയമവിരുദ്ധമായ നരഹത്യയെ ഇങ്ങനെ സെലിബ്രെറ്റ്‌ ചെയ്യുന്നത് അപകടം തന്നെയാണ്. പക്ഷെ, നീതിയുടെ കാലതാമസം മനസാക്ഷിയുള്ള മനുഷ്യരെ, ക്രിസ്‌റ്റഫറിന് കയ്യടിക്കാൻ പ്രേരിപ്പിക്കും.

ഇതിനിടയിലാണ് മറ്റൊരുകാര്യം കൂടി സമൂഹ മാധ്യമങ്ങൾ ചൂണ്ടികാണിക്കുന്നത്. 2019 നവംബര്‍ 28ന് ഹൈദരാബാദിൽ യുവഡോക്‌ടറെ അതിക്രൂരമായ ബലാൽസംഗത്തിന് ഇരയാക്കിയ ശേഷം, മൃതദേഹം കത്തിച്ചുകളഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിലെ നാലു പ്രതികളെ പോലീസ് ആത്‌മ രക്ഷക്കായി വെടിവച്ചു കൊന്നതായി 2019 ഡിസംബർ 6ന് ഹൈദരാബാദ് ഐപിഎസ്‌ ഉദ്യോഗസ്‌ഥനായ സഞ്ജനാർ പ്രഖ്യാപിച്ചിരുന്നു. 2008ൽ ഹൈദരാബാദിലെ വാറങ്കലിലെ രണ്ട് വനിതാ എഞ്ചിനീയറിംഗ് വിദ്യാർഥികളെ, പ്രണയാഭ്യർഥന നിരസിച്ചതിന് ശ്രീനിവാസന്‍ എന്നയാളും സുഹൃത്തുക്കളായ ബി സൻജയ്‌, പി ഹരികൃഷ്‌ണൻ എന്നീ മൂന്നുപേർ ചേർന്ന് ആസിഡ് ആക്രമണം നടത്തി ശരീരത്തെ ക്രൂരമായി വികൃതമാക്കിയിരുന്നു. ഈ കേസിലെ മൂന്ന് പ്രതികളെയും പിന്നീട് പൊലീസ് ആത്‌മരക്ഷാർഥം എന്നപേരിൽ വെടിവെച്ച് കൊന്നിരുന്നു. ഈ സമയത്ത് വാറങ്കൽ ജില്ലയിലെ പോലീസ് സൂപ്രണ്ടായിരുന്നു വിസി സജ്‌ജനാർ.

നിലവിൽ സൈബരാബാദ് പോലീസ് കമ്മീഷണറാണ് വിസി സജ്‌ജനാർ ഐപിഎസ്‌. ക്രിസ്‌റ്റഫറെ പോലെ സ്‌ത്രീകളുടേയും കുട്ടികളുടേയും സുരക്ഷക്കും ക്ഷേമത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്‌തിയാണ്‌. ഇദ്ദേഹം നടത്തിയെന്ന് പറയപ്പെടുന്ന നിയമവിരുദ്ധമായ എട്ടോളം നരഹത്യകൾ സമൂഹം വലിയരീതിയിൽ സെലിബ്രെറ്റ് ചെയ്‌തിട്ടുണ്ട്‌. അതുപോലെ വിമർശിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. വിസി സജ്‌ജനാർ ഐപിഎസിനൊപ്പം ‘ക്രിസ്‌റ്റഫർ’ സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ നിൽക്കുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വയറലായതോടെ ക്രിസ്‌റ്റഫറിന്റെ രചനയിൽ വിസി സജ്‌ജനാറുടെ ജീവിതകഥ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് സമൂഹമാധ്യമങ്ങൾ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago