‘അല്ലയോ സഹോദരന്മാരെ നിങ്ങളെയൊന്നും ഇവിടെ കണ്ടിട്ടില്ലല്ലോ’, ‘ഞാനാ നിങ്ങള്‍ അന്വേഷിക്കുന്ന തങ്കന്‍ ജേഷ്ഠന്‍’; ‘മാന്യന്‍’ ചുരുളിയുമായി വിനയ് ഫോര്‍ട്ട്

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമാണ് ‘ചുരുളി’. തെറി അടങ്ങിയ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ ചിത്രം വിവാദത്തിലായിരുന്നു. എന്നാല്‍ ചിത്രത്തിന് എതിരെ നല്‍കിയ ഹര്‍ജിയില്‍ ക്ലീന്‍ ചിറ്റ് ആണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സ്പൂഫ് വീഡിയോ വൈറലായിരിക്കുകയാണ്.


ചിത്രത്തില്‍ ജോജുവിന്റെ തങ്കന്‍ ചേട്ടന്‍ എന്ന കഥാപാത്രവും വര്‍ക്കിച്ചനെ അവതരിപ്പിച്ച ജാഫര്‍ ഇടുക്കിയും വിനയ് ഫോര്‍ട്ടും ചെമ്പന്‍ വിനോദ് ജോസും ഒന്നിച്ചെത്തുന്ന ഒരു രംഗമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഡയലോഗിലെ തെറിവിളികള്‍ക്ക് പകരം ‘മാന്യമായ’ ചില ഡയലോഗ് ചേര്‍ത്തു വച്ചതാണ് വീഡിയോ. നിങ്ങളെ ആരോ പറ്റിച്ചതാണെന്നും നിങ്ങള്‍ പറയുന്ന ‘തങ്കന്‍ ജ്യേഷ്ടന്‍’ താനാണെന്നും തന്നെ അറിയുമോ എന്നും ജോജുവിന്റെ കഥാപാത്രം ചോദിക്കുമ്പോള്‍ ഫെയ്സ്ബുക്കില്‍ എവിടെയോ കണ്ടിട്ടുണ്ടെന്ന ഡയലോഗാണ് ചെമ്പന്‍ വിനോദിന്റെ കഥാപാത്രം പറയുന്നത്.

വിനയ് ഫോര്‍ട്ട് പങ്കുവച്ച സ്പൂഫ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. മാന്യന്‍ ചുരുളിയെന്നും ഒരു ജിസ്‌ജോയ് ചിത്രമെന്നുമൊക്കെ ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം, ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പൊലീസ് ആദ്യമായി കണ്ട് വിലയിരുത്തിയ ചിത്രമാണ് ചുരുളി. സിനിമ പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നിന്നും ചുരുളി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു കോടതിയുടെ ഉത്തരവ്. ചിത്രത്തിലെ ഭാഷ കഥാ സന്ദര്‍ഭത്തിന് യോജിച്ചതാണെന്നും നടപടി എടുക്കാനാവില്ല എന്നുമായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

6 days ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

6 days ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago