Categories: MalayalamNews

പേരിനോട് നീതി പുലർത്തുന്ന ത്രില്ലർ അനുഭവം പ്രേക്ഷകന് സമ്മാനിച്ച് ചുഴൽ

നക്ഷത്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷ മഹേശ്വരൻ നിർമ്മിച്ചു നവാഗതനായ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചുഴൽ നീ സ്ട്രീം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കഴിഞ്ഞ ദിവസമാണ് റീലീസായത്. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരുതരം ചുഴിയിൽ പെട്ടു തിരിയും മട്ടിലുള്ളൊരു ത്രില്ലർ ചിത്രം തന്നെയാണ് ചുഴൽ.

അഞ്ച് സുഹൃത്തുക്കളുടെ ഒരു യാത്രയും അതിനിടയിൽ സംഭവിക്കുന്ന അവിചാരിതമായ കാര്യങ്ങളുമാണ് ചുഴലിന്റെ പ്രമേയം. ജാഫർ ഇടുക്കി, ആർജെ നിൽജ, എബിൻ മേരി, ശ്രീനാഥ് ഗോപിനാഥ്, ഗസൽ അഹമ്മദ്, സഞ്ജു പ്രഭാകര്‍ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ഒരു സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കുവാനായി ഇടുക്കിയിലേക്ക് യാത്ര തിരിക്കുന്ന അഞ്ചു സുഹൃത്തുക്കളും യാത്രയ്ക്കിടയിൽ അവിചാരിതമായി അവർക്ക് ഒരു ദിവസം അവിടെ താമസിക്കേണ്ടി വരികയും അവിടെ വച്ച് നേരിടേണ്ടി വരുന്ന അവിചാരിതമായ ചില സംഭവങ്ങളുമാണ് ചുഴലിന്റെ സാരം.

സിനിമയുടെ തുടക്കം മുതൽ ഒരുതരം ത്രില്ലിംഗ് സ്വഭാവം നിലനിർത്തി മുന്നേറുന്ന ചുഴൽ ക്ലൈമാക്സിലേക്ക് എത്തുന്നത് വരെ ഒരു സീറ്റ് എഡ്ജ് അനുഭവം തന്നെയാണ് നൽകുന്നത്. ചുഴൽ സൃഷ്ടിക്കുന്ന ദുരൂഹതയിൽ ഹൈറേഞ്ചിന്റെ മനോഹരവും ഭീതിതരവുമായ കാഴ്ച്ചകൾ അടയാളപ്പെടുത്തുന്നതിൽ സാജിദ് നാസറിന്റെ ഛായാഗ്രഹണം വഹിച്ചിരിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. അമർ നാദ് ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്ന ചുഴലിൽ വിനീത് ശ്രീനിവാസൻ്റെ ഹൃദയം സിനിമയുടെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബാണ് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം റിലീസ് ആയിരിക്കുന്ന ചുഴൽ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ത്രിൽ അടിപ്പിക്കുന്നൊരു അനുഭവമായി മാറുന്നുണ്ട്. തീർച്ചയായും കണ്ടിരിക്കേണ്ട ചലച്ചിത്രാനുഭവം. എഴുപതു രൂപ മുടക്കിൽ അടുത്ത അഞ്ചു ദിവസത്തേക്ക് നീസ് സ്ട്രീമിൽ പ്രേക്ഷകർക്ക് ചുഴൽ കാണാവുന്നതാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago