നക്ഷത്ര പ്രൊഡക്ഷസിന്റെ ബാനറില്‍ നിഷ മഹേശ്വരന്‍ നിര്‍മ്മിച്ച് നവാഗതനായ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ചുഴല്‍’ സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമില്‍ റീലീസായി. സുഹൃത്തുക്കളായ നാല് യുവാക്കളും ഒരു യുവതിയും അടങ്ങുന്ന സംഘം ഇടുക്കിയിലെ ഒരു ഹില്‍ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നതും, തുടര്‍ന്നു നടക്കുന്ന കാര്യങ്ങളുമാണ് മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തിലുള്ള ചുഴലിന്റെ പ്രമേയം.
ചിത്രം കാന്‍സ് ഇന്റര്‍നാഷണല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ സെലെക്ഷന്‍ നേടിയിരിക്കുകയാണ്. കാന്‍സ് കൂടാതെ ആന്റമാനില്‍ നടന്ന പോര്‍ട്ട് ബ്ലയര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥ വിഭാഗത്തിലും മികച്ച ഹൊറര്‍ ത്രില്ലര്‍ ചിത്ര വിഭാഗത്തിലും ചുഴല്‍ പുരസ്‌കാരത്തിനു അര്‍ഹമായിട്ടുണ്ട്.
ഒരു ഹൊറര്‍ ത്രില്ലര്‍ മിസ്റ്ററി ഗണത്തില്‍ ഒരുക്കിയ ചുഴലില്‍ ആര്‍ജെ നില്‍ജ, എബിന്‍ മേരി, ശ്രീനാഥ് ഗോപിനാഥ്, ഗസല്‍ അഹമ്മദ്, സഞ്ജു പ്രഭാകര്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ അഭിനയിച്ചിരിക്കുന്ന ചുഴലില്‍ ചുരുളിക്കു ശേഷം ഒരു ഗംഭീര പ്രകടനവുമായി ജാഫര്‍ ഇടുക്കിയും നിറഞ്ഞു നില്‍ക്കുന്നു. സാജിദ് നാസര്‍ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഹിഷാം വഹാബാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അമര്‍ നാഥ് ആണ് എഡിറ്റിംഗ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…