കഴിഞ്ഞവർഷത്തെ പ്രളയകാലം വീണ്ടും ആവർത്തിക്കുമ്പോൾ അന്ന് സഹായവും പിന്തുണയുമായി കൂടെയുണ്ടായിരുന്ന മലയാള സിനിമാതാരങ്ങൾ ഇന്നും സജീവമാവുകയാണ്. ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ജൂഡ് ആന്റണി എന്നിവരാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പിന്തുണയുമായി എത്തിയിരിക്കുന്നത്. ‘താല്‍ക്കാലികമായി സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറുക. വൈദ്യസഹായം, ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കാന്‍ ഈ സാഹചര്യത്തില്‍ ഏറ്റവും എളുപ്പം ക്യാമ്ബുകളിലാണ്. ജീവനാണ് ഏറ്റവും പ്രധാനം! ‘ എന്ന് ടൊവിനോ കുറിച്ചു.
അതോടൊപ്പം രക്ഷാദൗത്യത്തില്‍ സര്‍ക്കാരിനൊപ്പം പങ്കാളിയാകാന്‍ എന്‍ജിഒയില്‍ അംഗമാകുന്നതിനുള്ള ലിങ്കും കണ്‍ട്രോള്‍ റൂമുകളുടെ നംബരുകളും അദ്ദേഹം ഷെയര്‍ ചെയ്തു. ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണങ്ങൾ എത്തിക്കാനുള്ള മുന്നറിയിപ്പുമായി ആണ് നിവിൻപോളി രംഗത്തെത്തിയത്. അതേസമയം ദുൽഖർ സൽമാൻ ആകട്ടെ വളർത്തു മൃഗങ്ങളെ കൂടി രക്ഷിക്കണമെന്ന അപേക്ഷയുമായി ആണ് സജീവമാകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള മുന്നറിയിപ്പ് സന്ദേശം ഷെയര്‍ചെയ്‌തും ഫോണ്‍ നംബരുകള്‍ നല്‍കിയും ആഷിക് അബുവും രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയചിത്രമല്ല, ഈ വര്‍ഷത്തെ ചിത്രംതന്നെയാണ് എന്നു പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ജൂഡ് ആന്റണി പോസ്റ്റ് കുറിച്ചത്. കഴിഞ്ഞ വർഷത്തെ രീതിയിൽ ഒരു പ്രളയം ആവർത്തിക്കാതിരിക്കട്ടെ എന്ന ആശംസയും അദ്ദേഹം നേരുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…