സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരുന്ന ചിത്രമായിരുന്നു ഫഹദ് ഫാസിൽ നായകനായി എത്തിയ മലയൻകുഞ്ഞ്. തിയറ്ററുകളിൽ റിലീസ് ചെയ്ത ആദ്യദിവസം തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. സർവൈവൽ ത്രില്ലർ ആയി എത്തിയ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം എ ആർ റഹ്മാന്റെ മ്യൂസിക് ആയിരുന്നു. ചിത്രത്തിൽ ഫഹദിന്റെ പ്രകടനം ഗംഭീരമാണെന്ന് ആയിരുന്നു സിനിമ കണ്ടവർ ഒറ്റ സ്വരത്തിൽ അഭിപ്രായപ്പെട്ടത്. മണ്ണിനടിയിൽപ്പെട്ട് പോകുമ്പോഴുള്ള ഭീകരതയെല്ലാം അദ്ദേഹം അതിഗംഭീരമായി അഭിനയിച്ചു ഫലിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പു തന്നെ സിനിമയുടെ ബിഹൈൻഡ് ദ സീൻസ് വീഡിയോ പുറത്തുവിട്ടതാണ് പ്രേക്ഷകരെ അതൃപ്തരാക്കിയിരിക്കുന്നത്. സിനിമ കാണുന്നതിന് മുമ്പ് തന്നെ ബിഹൈൻഡ് ദ സീൻസ് വീഡിയോ പുറത്ത് വിട്ടതാണ് ആരാധകരെ അസ്വസ്ഥരാക്കിയത്. സിനിമ കാണുന്നതിന് മുമ്പ് തന്നെ ബിഹൈൻഡ് ദ സീൻസ് വീഡിയോ കണ്ടു പോയതിനാൽ ചിത്രത്തിന്റെ ഇമോഷനുമായി കണക്റ്റ് ചെയ്യാൻ സാധിച്ചില്ലെന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെട്ടത്.
ചിത്രത്തിൽ കാണിക്കുന്ന മണ്ണിടിച്ചിലിനായി ഉപയോഗിച്ച സെറ്റിലെ വീഡിയോ ആണ് പുറത്ത് വിട്ടിരുന്നത്. കൃത്രിമമായി നിര്‍മിച്ച കല്ലും പാറയും വാഹനങ്ങളും മൃഗങ്ങളും ഒപ്പം ഫഹദ് ഇതിനിടക്ക് അഭിനയിക്കുന്നതിന്റെയും വീഡിയോ ആണ് പുറത്ത് വന്നത്. ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ചിത്രത്തിന് വന്‍ ഹൈപ്പ് ലഭിക്കുകയും ചെയ്തു. എന്നാൽ, അണിയറയിലെ കാഴ്ചകൾ ആദ്യം കണ്ടത് തിയറ്ററിലെ കാഴ്ചയുടെ തീവ്രത കുറച്ചു. ബി ടി എസ് വീഡിയോ കണ്ടതിനാൽ സിനിമയിലെ രംഗങ്ങൾ കാണുമ്പോൾ ഇതെല്ലാം കൃത്രിമമാണല്ലോ എന്ന ചിന്തയാണ് വന്നതെന്നും സങ്കടമോ ദുഃഖമോ ഒന്നും തോന്നിയില്ലെന്നും സിനിമ കണ്ട മിക്കവരും പറഞ്ഞു. പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖങ്ങളിൽ ചിലതിൽ ഫഹദ് കഥയുടെ 70 ശതമാനവും വെളിപ്പെടുത്തിയതും രംഗങ്ങൾ എങ്ങനെ ആയിരിക്കുമെന്ന് പ്രവചിക്കാൻ വഴി തുറന്നെന്നും പ്രേക്ഷകർ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…