സിനിമാ ടിക്കറ്റ് നിരക്കിനൊപ്പം ഇന്നുമുതൽ 10 % വിനോദ കൂടി നൽകണം .ഇത് സംബന്ധിച്ച ഉത്തരവ് പഞ്ചായത്ത്, നഗരസഭ ഡയറക്ടര്‍മാര്‍. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് കൈമാറി. ചരക്കു സേവന നികുതി നിലവിൽ വന്ന 2017 ജൂലൈ മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിനോദനികുതി ഈടാക്കുന്നത് സർക്കാർ ഒഴിവാക്കിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിനോദ നികുതി പിരിക്കാന്‍ അവകാശം നല്കുന്ന കേരള ലോക്കല്‍ അതോററ്റീസ് എന്റര്‍ടെയ്മെന്റ് ടാക്സ് ആക്ട് സെക്ഷന്‍ 3 റദ്ദാക്കിയിരുന്നില്ല.
സിനിമ ടിക്കറ്റിനുമേല്‍ ഈടാക്കിയിരുന്ന ജിഎസ്ടി 28 ല്‍ നിന്നും 18 ശതമാനമായി കുറച്ച സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ നഷ്ടത്തിന്റെ തോത് കുറക്കുക്കാൻ വീണ്ടും പത്ത് ശതമാനം വിനോദ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനനമെടുത്ത്. ഇതു സംബന്ധിച്ച ഉത്തരവ് പഞ്ചായത്ത് നഗരകാര്യ ഡയറക്ടർമാർ , തദ്ദേശ സ്ഥാപന സെക്രട്ടറിമാർ എന്നിവർ നൽകി .