മലയാളത്തിന്റെ ആക്ഷൻ കിംഗ് സുരേഷ് ഗോപിയുടെ അഭിനയ രംഗത്തേക്കുള്ള തിരിച്ചു വരവിനൊപ്പം തന്നെ വന്നു ചേർന്ന ജന്മദിനവും ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്. അവരോടൊപ്പം തന്നെ സിനിമ ലോകവും ആ തിരിച്ചു വരവ് കൊണ്ടാടുകയാണ്. നടനും രാഷ്ട്രീയ പ്രവർത്തകനും എന്നതിലുപരി വളരെയേറെ സ്നേഹവും കരുതലുമുള്ളോരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് അദ്ദേഹമെന്നതിന് നിരവധി ഉദാഹരണങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.
അത്തരത്തിൽ ഉള്ളൊരു അനുഭവം പങ്ക് വെച്ചിരിക്കുകയാണ് പ്രശസ്ത ഛായാഗ്രാഹകനായ വിഷ്‌ണു നാരായണൻ. അസുരവിത്ത്, സിംഹാസനം, വെള്ളിമൂങ്ങ, ആട് ഒരു ഭീകരജീവിയാണ്, ആട് 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നിങ്ങനെ നിരവധി ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ളയാളാണ് വിഷ്‌ണു നാരായണൻ. ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപിയുടെ കരുതലും സ്നേഹവും അദ്ദേഹം പങ്ക് വെച്ചത്.
വർഷം 1999-2000… സാലുജോർജ്ജ് എന്ന എന്റെ ഗുരുവിന്റെ കീഴിൽ രണ്ടാമത്തെ ചിത്രം- തെങ്കാശിപ്പട്ടണം. തുടക്കക്കാരന്റെ വെപ്രാളവും ടെൻഷനും അതിന്റെ ഉച്ചസ്ഥായിലിരുന്ന സമയം.. പൊസിഷൻ മാർക്ക് ചെയ്യാൻ പറഞ്ഞിടത്ത് ചെന്നു നിന്ന് മാർക്ക്ചെയ്ത് പൊസിഷൻ കൊടുത്തപ്പോൾ പുറകിൽ നിന്ന് ബലമുള്ളരണ്ട് കൈകൾ വന്ന് മുറുക്കെ പ്പിടിച്ച് തിരിച്ച് മുഖത്തേക്ക് ഒന്ന് ശ്രദ്ധിച്ച് നോക്കിയിട്ട് ഒരു ചോദ്യം -“നീയേതാടാ മൂക്കാ” ന്ന്….
ഇരുപതു വർഷത്തിനിപ്പുറം ഗോകുൽ സുരേഷിന്റെ ചിത്രത്തിൽ സുരേഷ് ചേട്ടനുമായി ഫോണിൽ സംസാരിക്കേണ്ടി വന്നപ്പോൾ ഞാൻ പരിചയപ്പെടുത്തി – ” സുരേഷേട്ടാ ഞാന്‍ വിഷ്ണുവാണ്- സാലുസാറിന്റെ കൂടൊണ്ടാരുന്ന …” പറഞ്ഞുമുഴുമിപ്പിക്കുന്നതിന് മുൻപ് മറുപടിവന്നു “നീ – ‘മൂക്കൻ’ ഞാനങ്ങനെയേ വിളിക്കൂ”😍😍😍 വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സ്നേഹം മനസ്സില് സൂക്ഷിക്കുന്ന സുരേഷേട്ടന് ജന്മദിനാശംസകൾ…🤗🤗🤗
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…