‘വളരെ ഗൗരവമുള്ള വിഷയം അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു’ ഓ മൈ ഡാര്‍ലിംഗിന് അഭിനന്ദനവുമായി സൈക്കോളജിസ്റ്റ്

അനിഖ സുരേന്ദ്രന്‍ ആദ്യമായി നായിക വേഷത്തില്‍ എത്തുന്ന ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിന് അഭിനന്ദനവുമായി പ്രമുഖ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ജി ശൈലേശ്യ. വളരെ രസകരമായ ഒരു മാനസിക സംഗതിയെ കുറിച്ചാണ് ചിത്രം ജനങ്ങളോട് സംവദിക്കുന്നതെന്ന് ശൈലേശ്യ പറയുന്നു. ഗൗരവമുള്ള വിഷയം അതിമനോഹരമായി ചിത്രം അവതരിപ്പിച്ചിട്ടുണ്ടെന്നും ശൈലേഷ്യ വ്യക്തമാക്കുന്നു.

സൈക്കോളജിസ്റ്റിന്റെ വാക്കുകള്‍

‘രസകരമായ ചില മാനസിക അവസ്ഥകളുണ്ട്. പ്രത്യേകിച്ചും കൗമാരക്കാര്‍ ആയിരിക്കുമ്പോള്‍ മുതല്‍ ആരംഭിക്കുന്ന ചുറ്റുമുള്ളവരെ കബളിപ്പിക്കുന്ന രീതിയില്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പുറമേ നിന്ന് മനസ്സിലാക്കാന്‍ പറ്റാത്ത ലക്ഷണങ്ങള്‍ ഉള്ള ചില അസുഖങ്ങള്‍ ഉണ്ട്. അത്തരത്തില്‍ വളരെ രസകരമായ ഉലഹൗശെീിമഹ ജൃലഴിമിര്യ (ഭ്രമാത്മക ഗര്‍ഭം) എന്ന ആശയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. പക്ഷേ പല സിനിമകളും അസുഖങ്ങളെ കുറിച്ച് പറയുമ്പോള്‍ ആ അസുഖം വന്ന വ്യക്തിയുടെ ജീവിത പശ്ചാത്തലത്തെ കുറിച്ച് പഠിക്കാതെയാണ് കഥാപാത്രത്തെ നിര്‍മ്മിച്ചെടുക്കുന്നത്. എന്നാല്‍ ഈ ചിത്രം അവിടെ വേറിട്ട് നില്‍ക്കുന്നു. ഈ അസുഖം വന്ന കുട്ടിയുടെ വ്യക്തിത്വം എങ്ങനെ ആയിരിക്കണമെന്ന മനോഹരമായ ഒരു ക്യാരക്ടര്‍ സ്‌കെച്ച് ഇതില്‍ ഒരുക്കിയിട്ടുണ്ട്. വൈകാരികമായി അസ്ഥിരമായ ഒരു പേഴ്‌സണാലിറ്റി ഡിസോര്‍ഡറാണ് ആ കുട്ടിക്ക് ഉള്ളത്. കാമുകനുമായുള്ള ജീവിതത്തില്‍ ആ കുട്ടിയുടെ വാശി പ്രകൃതം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ഉള്ള ഒരു അവസ്ഥയെ ചികിത്സിക്കുമ്പോള്‍ അവര്‍ അത് എങ്ങനെ എടുക്കണമെന്ന് മനസ്സിലാക്കേണ്ടതാണ്. നിങ്ങളോട് നിങ്ങള്‍ക്ക് ഒരു രോഗമുണ്ടെന്ന് പറഞ്ഞാല്‍ എല്ലാവരും അത് അംഗീകരിക്കണമെന്നില്ല. ഒരു മനുഷ്യന്റെ രോഗാവസ്ഥയെ അംഗീകരിക്കാത്ത ഫ്രോയിഡന്‍ പ്രതിഭാസമായ ‘ഡിനയല്‍’ വളരെ മനോഹരമായി ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ എല്ലാവരും ഈ സിനിമ കാണണം.’ശൈലേശ്യ പറയുന്നു.

ആല്‍ഫ്രഡ് ഡി സാമുവല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിനീഷ് കെ ജോയിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ആഷ് ട്രീ വെഞ്‌ജ്വെഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മെല്‍വിന്‍ ജി ബാബുവാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

4 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago