സിനിമ പ്രൊമോഷൻ രംഗത്ത് പുതിയ ചരിത്രം കുറിക്കുകയാണ് പ്രണയ മീനുകളുടെ കടൽ എന്ന കമൽ ചിത്രം. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന ഫ്ലെക്സുകൾക്ക് പകരം എക്കോ ഫ്രണ്ട്ലി പരസ്യങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് ഈ ചിത്രം.തുണി കൊണ്ട് തീർത്ത ഹോർഡിങ് ആണ് ചിത്രത്തിനായി ഉപയോഗിക്കുന്നത്.ആദ്യമായാണ് മലയാളത്തിൽ ഒരു സിനിമയ്ക്ക് വേണ്ടി ഇത്തരത്തിൽ ഒന്ന് ഉപയോഗിക്കുന്നത്. നിലവിൽ ഉപയോഗിച്ചുവരുന്ന ഫ്ലെക്സുകളെ അപേക്ഷിച്ച് ഏറെ ചിലവ് കൂടുതലാണ് തുണികൊണ്ടുള്ള ഫോർഡിങ്ങുകൾക്ക് എന്നാലും പരിസ്ഥിതിക്ക് ദോഷം വരാതിരിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇത്തരം ഒരു പരീക്ഷണം.
കമൽ സംവിധാനം ചെയ്ത് ജോൺ പോൾ തിരക്കഥ ഒരുക്കുന്ന സിനിമയിൽ വിനായകൻ, സൈജു കുറുപ്പ്, ദിലീഷ് പോത്തൻ ഒപ്പം ഒരുകൂട്ടം പുതു മുഖങ്ങളുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ഗാനങ്ങളും ട്രൈലറുമെല്ലാം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ഡാനി പ്രോഡക്ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴിയും, ദീപക് ജോണും നിർമിച്ചിരിക്കുന്ന ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത് ഒട്ടേറെ മികച്ച സിനിമകൾ വിതരണത്തിന് എത്തിച്ച ഫ്രെയിംസ് ഇന്നെവിറ്റബിൾ ആണ്. ഒക്ടോബർ നാലിന് സിനിമ തീയേറ്ററുകളിൽ എത്തും.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…