കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോക്സിംഗ് പരിശീലനം നടത്തുന്ന നടൻ മോഹൻലാൽ ആണ് സോഷ്യൽ മീഡിയയിൽ താരം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത് മാനിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നതെങ്കിലും അടുത്ത സിനിമയ്ക്കായുള്ള കടുത്ത പരിശീലനമാണ് ഷൂട്ടിംഗ് ഇടവേളകളിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ട്വൽത് മാൻ കഴിഞ്ഞാൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന സ്പോർട്സ് പ്രമേയമായ സിനിമയിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. അതിലേക്ക് വേണ്ടിയുള്ള പരിശീലനമാണ് ഇപ്പോൾ നടത്തുന്നത്. കാരണം, ചിത്രത്തിൽ ഒരു ബോക്സറുടെ വേഷമാണ് മോഹൻലാലിന്. കഴിഞ്ഞ ആറു മാസക്കാലമായി ഇതിനുള്ള കടുത്ത പരിശീലനത്തിലാണ് മോഹൻലാൽ.
മോഹൻലാലിനെ ബോക്സിംഗ് പരിശീലിപ്പിക്കുന്നത് പ്രശസ്ത ബോക്സിംഗ് കോച്ച് ആയ പ്രേംനാഥ് ആണ്. ദേശീയ ബോക്സിംഗ് ടീം അംഗമായ പ്രേംനാഥ് കൊൽക്കത്തയിൽ നിന്ന് 2005ലാണ് കോച്ചിംഗ് ഡിപ്ലോമ നേടിയത്. നിലവിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ബോക്സിംഗ് കോച്ചാണ് അദ്ദേഹം. ബോക്സിംഗ് പരിശീലനം നൽകാൻ മോഹൻലാൽ തന്നെയാണ് തന്നെ നേരിട്ട് വിളിച്ചതെന്ന് പ്രേംനാഥ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്താണ് ആവശ്യമെന്ന് പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം തനിക്ക് വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ മാസത്തിലാണ് മോഹൻലാലിന് ബോക്സിംഗ് പരിശീലനം ആരംഭിച്ചത്. അറുപതു ദിവസത്തോളം ബ്രോഡാഡിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ ആയിരുന്നെന്നും കൂടുതൽ ചിട്ടയായ പരിശീലനം ആ സമയത്താണ് നടന്നതെന്നും പ്രേംനാഥ് വ്യക്തമാക്കി. പരിശീലനം പ്ലാൻ ചെയ്യുന്നത് ലാൽസാറിന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കുളമാവിൽ താൽക്കാലികമായി പണി കഴിപ്പിച്ച ബോക്സിംഗ് റിംഗിലാണ് പരിശീലനം. അതേസമയം, ഓരോ ദിവസവും മോഹൻലാലിന്റെ പ്രകടനം മെച്ചപ്പെട്ട് വരികയാണെന്നും ഒരു ചാമ്പ്യൻഷിപ്പിൽ അദ്ദേഹത്തിന് ധൈര്യമായി പങ്കെടുക്കാമെന്നും പ്രേംനാഥ് വ്യക്തമാക്കി. തന്റെ ഏറ്റവും സമർത്ഥരായ ശിഷ്യരിൽ ഒരാളാണ് അദ്ദേഹമെന്നും പ്രേംനാഥ് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…