കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന കളക്ടർ ആരായിരുന്നു എന്ന് ചോദിച്ചാൽ നിസംശയം പറയാൻ സാധിക്കും അത് കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് ആയിരുന്നു എന്ന്.വിപ്ലവകരമായ പല പ്രവർത്തനങ്ങൾ കൊണ്ടും സരസ പരമായ പല ഫേസ്ബുക്ക് പോസ്റ്റുകൾ കൊണ്ടും കളക്ടർ ബ്രോ എന്ന് വിളിപ്പേരുള്ള പ്രശാന്ത് സാർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇപ്പോൾ തന്റെ ഫേസ്ബുക്ക് പേജ് ഡീആക്ടിവേറ്റ് ചെയ്യുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം.
കുറിപ്പ് വായിക്കാം:
ഇനി ഞാനിറങ്ങട്ടെ…ഒന്നുരണ്ട് തവണ ഈയുള്ളവന് ഫേസ് ബുക്കിലെ ഇഹലോകവാസം വിട്ട് സന്ന്യാസിയാവാന്‍ ഒരുമ്പെട്ടിറങ്ങിയതാണെന്ന് അറിയാമല്ലോ. അന്ന്, രാത്രിയുടെ ഏഴാം യാമത്തില്‍ നീലച്ചടയന്‍ പോലൊരു നീല ടിക്ക് തന്നെന്റെ മനസ്സ് മയക്കി സുക്കര്‍ ഭായ്. ചോദിക്കാതെ ടിക്ക് തന്ന ഭായ് എന്നെ വല്ലാതങ്ങ് തോല്‍പ്പിച്ച് കളഞ്ഞു. എന്നാല്‍ ഏറെ നാള് കഴിയും മുന്‍പെ, ഫേസ് ബുക്കിലെ ലൗകിക ജീവിതത്തില്‍ വീണ്ടും വിരക്തി തോന്നി ഞാനിറങ്ങി. പടിപ്പുര കടന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ പ്രളയം. പ്രകൃതി അന്നെന്നെ തോല്‍പ്പിച്ചു. പിന്നെയും കുറേ നാളങ്ങനെ ഫേസ്ബുക്കാകുന്ന ലോകത്ത് ജീവിച്ചെന്ന് വരുത്തിത്തീര്‍ത്തു. ആര്‍ക്കോ വേണ്ടിയെന്ന പോലെ. ഒരു കൊല്ലത്തിലേറെയായി, പാട്ടുകളും അല്ലറ ചില്ലറ കമന്റുകളുമായി സമയം തള്ളി നീക്കി..അറിയാതെ എന്റെ മനസ്സ് ഫ്ലാഷ് ബാക്ക് മോഡിലായിപ്പോകുന്നു.ഞാനീ എഫ്ബി ലോകത്ത് പിച്ച വെച്ച കാലം. പരിചയമുള്ള പിച്ചക്കാരുപോലുമില്ലായിരുന്നു ഒന്ന് ടാഗ് ചെയ്യാന്‍. ഞങ്ങള്‍ ഗര്‍വ്വിതഗന്ധര്‍വ്വന്മാര്‍ക്ക് നിഷിദ്ധമാണീ താഴ്ന്ന ലോകമെന്ന് പറഞ്ഞ് മുകളിലുള്ളോര്‍ ഈയുള്ളവനെ ശാസിച്ചു. അന്ത്യയാമത്തിനു മുന്‍പേ ഈ ലോകത്ത് നിന്ന് മടങ്ങി വന്നില്ലെങ്കില്‍ കടുത്ത ശിക്ഷ വരെ വിധിച്ചിരുന്നു തമ്പുരാന് (ആ സിനിമ പണ്ടേ കണ്ടിട്ടുള്ളതോണ്ട് ഞാന്‍ രക്ഷപ്പെട്ടു). ഹാ… അതൊക്കെ ഒരു കാലം! ഒന്ന് പാലാരിവെട്ടമടിച്ച് വന്നപ്പൊഴേക്കും അത്തരം ചിന്തകളില്‍ വിള്ളല്‍ വീണു. ഇന്ന് സീയെമ്മും പീയെമ്മും ഡിയെമ്മും എഫ്ബിയിലുണ്ട്. കിഫ്ബി വരെ എഫ്ബിയില്‍ ഉണ്ട്.
എന്നാല്‍ ഇവരാരും വന്നത് കൊണ്ട് ഈ ലോകം നന്നാവുന്നില്ല. മറിച്ച്, ഈ ലോകം മറ്റേ ലോകം പോലായി. അതെ, ശരിക്കും കേരളം പോലായി. വിഷം ചീറ്റുന്ന കോബ്രകളും മുദ്രകുത്താന്‍ മാത്രം അറിയാവുന്ന സംഘി-കൊങ്ങി-കമ്മി-സുഡാപ്പി-മഞ്ച് മാക്രിലോകത്ത് എന്തിനിങ്ങനെ ശ്വാസം പിടിച്ച് ജീവിക്കണം? ടോണിയുടെ ദോശ കാണാനോ? അതോ ബൈജുസ്വാമിയുടെ മുഖത്ത് വരച്ചിടുന്ന കാക്കക്കാഷ്ഠം പോലത്തെ ഡിസൈന്‍ കാണാനോ? ടൊവിനോയും പെണ്മണികളും കവര്‍ പേജിലുള്ള വനിതയുള്ളപ്പോള്‍ ദുരന്തേട്ടന്റെ എഴുത്തുകുത്തെഴുത്തുകള്‍ വായിക്കാനോ? നോ.വിരക്തി വന്നാല്‍ വിട്ടിറങ്ങുക തന്നെ. ഈ എഫ്ബി ലോകത്തിനി എഴുതാന്‍ വയ്യ. എഴുത്തിനെക്കാള്‍ സംസാരം എളുപ്പമായിത്തോന്നുന്നത് സമയക്കുറവ് കൊണ്ടാണോ, മടി കൊണ്ടാണോ പ്രായമാവുന്നതിന്റെ ലക്ഷണമാണോ എന്നൊന്നും അറിയില്ല. ഒരുപക്ഷെ, പോഡ് കാസ്റ്റ്, യൂട്യൂബ് പോലുള്ള സംസാരിക്കുന്ന ലോകത്ത് ഈയുള്ളവന് അവതരിക്കുമായിരിക്കും. പുനര്ജ്ജന്മത്തില് വിശ്വാസമുള്ളവര്‍ക്ക് പോലും എവിടെ ജനിക്കുമെന്ന് ഉറപ്പില്ലല്ലോ. അറിഞ്ഞാല്‍ ഉടന്‍ അറിയിക്കാം.ഒന്നും നശിപ്പിക്കാനോ തീര്‍ക്കാനോ, എന്തിനധികം പറയുന്നു, സംസാരിച്ച് നിര്‍ത്തിയ ഫോണ്‍ അദ്യം കട്ട് ചെയ്യാന്‍ പോലും എനിക്കിഷ്ടമല്ല. അതിനാല്‍ അക്കൗണ്ടിനെ ഇല്ലായ്മ ചെയ്യുന്നില്ല. എന്നെ ഇവിടെ കണ്ടാലും ഒന്ന് മനസ്സിലാക്കുക, അത് എഫ്ബിയിലെ ഭൗതിക ശരീരം മാത്രമാണ്. ഞാനിവിടെ ഇല്ല. ശരിക്കുള്ള ഞാന്‍ മറ്റെവിടെയോ ആണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…