മലയാളസിനിമയുടെ സ്വന്തം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ നീണ്ട വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമാലോകത്തിലേക്ക് തിരികെയെത്തുന്നു.ഏറ്റവും പുതിയ ചിത്രമായ തീമഴ തേൻ മഴിയിലൂടെ അദ്ദേഹം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പ്രമുഖ സംവിധായകന് കുഞ്ഞുമോന് താഹ, സെവന് ബേഡ്സിന്റെ ബാനറില്‍ കഥ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് തീമഴ തേന്‍ മഴ. ചിത്രത്തില്‍ കറുവാച്ചന്‍ എന്ന വിളിപ്പേരുള്ള കറിയാച്ചന് എന്ന ശക്തമായ കഥാപാത്രത്തെയാണ് ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്നത്.
![jagathi sreekumar.image](https://i0.wp.com/cinemadaddy.com/wp-content/uploads/2021/04/jagathi-sreekumar.image_.jpg?resize=788%2C516&ssl=1)
ജഗതി ശ്രീകുമാറിന്റെ ഭവനത്തില്‍ വെച്ച് കഴിഞ്ഞ ദിവസം ഈ രംഗങ്ങള്‍, സംവിധായകന് കുഞ്ഞുമോന് താഹ ചിത്രീകരിച്ചു. രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പിതാവാണ്, ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കറിയാച്ചന്. ഒരു കാലത്ത് നാടിനെ കിടുകിടാ വിറപ്പിച്ച ആളായിരുന്നു കറിയാച്ചന്. തന്റെ കുടുംബവും, മറ്റൊരു പ്രധാന കുടുംബവും തമ്മിലുള്ള അതി ഭയങ്കരമായ കുടിപ്പക, കറിയാച്ചനെ വളരെയധികം വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാര്‍ തന്‍്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചന് അതിനെതിരെ പ്രതികരിക്കാന്‍ ശ്രമിക്കുന്നതുമാണ് സിനിമയുടെ കഥ.
![jagathi sreekumar](https://i0.wp.com/cinemadaddy.com/wp-content/uploads/2021/04/jagathi-sreekumar.jpg?resize=753%2C473&ssl=1)
ആത്മഗതത്തിലൂടെയും,ശരീരഭാഷ കൊണ്ടും, വളരെ ശക്തമായി തന്നെ കറിയാച്ചനെ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ചുവെന്നും, ജഗതിയെ തീമഴതേന്മഴയിലെ പ്രധാന കഥാപാത്രമായി അഭിനയിപ്പിക്കാന്‍ കഴിഞ്ഞത് വളരെ വലിയ ഭാഗ്യമായി കരുതുന്നുവെന്നും, സംവിധായകന് കുഞ്ഞുമോന് താഹ പറഞ്ഞു.വ്യത്യസ്തമായ ഒരു പ്രമേയവുമായെത്തുന്ന തീമഴ തേന്‍ മഴ, കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു.