Categories: ActorCelebrities

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് വീണ്ടും അഭിനയലോകത്തിലേക്ക്

മലയാളസിനിമയുടെ  സ്വന്തം  ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ നീണ്ട വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമാലോകത്തിലേക്ക് തിരികെയെത്തുന്നു.ഏറ്റവും പുതിയ ചിത്രമായ തീമഴ തേൻ മഴിയിലൂടെ അദ്ദേഹം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പ്രമുഖ സംവിധായകന്‍ കുഞ്ഞുമോന്‍ താഹ, സെവന്‍ ബേഡ്സിന്റെ  ബാനറില്‍ കഥ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് തീമഴ തേന്‍ മഴ. ചിത്രത്തില്‍ കറുവാച്ചന്‍ എന്ന വിളിപ്പേരുള്ള കറിയാച്ചന്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് ജഗതി ശ്രീകുമാർ  അവതരിപ്പിക്കുന്നത്.

jagathi sreekumar.image

ജഗതി ശ്രീകുമാറിന്റെ  ഭവനത്തില്‍ വെച്ച് കഴിഞ്ഞ ദിവസം‌ ഈ രംഗങ്ങള്‍, സംവിധായകന്‍ കുഞ്ഞുമോന്‍ താഹ ചിത്രീകരിച്ചു. രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ  പിതാവാണ്, ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കറിയാച്ചന്‍. ഒരു കാലത്ത് നാടിനെ കിടുകിടാ വിറപ്പിച്ച ആളായിരുന്നു കറിയാച്ചന്‍. തന്റെ  കുടുംബവും, മറ്റൊരു പ്രധാന കുടുംബവും തമ്മിലുള്ള അതി ഭയങ്കരമായ കുടിപ്പക, കറിയാച്ചനെ വളരെയധികം വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാര്‍ തന്‍്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചന്‍ അതിനെതിരെ പ്രതികരിക്കാന്‍ ശ്രമിക്കുന്നതുമാണ് സിനിമയുടെ കഥ.

jagathi sreekumar

ആത്മഗതത്തിലൂടെയും,ശരീരഭാഷ കൊണ്ടും, വളരെ ശക്തമായി തന്നെ കറിയാച്ചനെ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ചുവെന്നും, ജഗതിയെ തീമഴതേന്‍മഴയിലെ പ്രധാന കഥാപാത്രമായി അഭിനയിപ്പിക്കാന്‍ കഴിഞ്ഞത് വളരെ വലിയ ഭാഗ്യമായി കരുതുന്നുവെന്നും, സംവിധായകന്‍ കുഞ്ഞുമോന്‍ താഹ പറഞ്ഞു.വ്യത്യസ്തമായ ഒരു പ്രമേയവുമായെത്തുന്ന തീമഴ തേന്‍ മഴ, കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago