യുവതാരം ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രമാണ് ‘ചട്ടമ്പി’. സിനിമ ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. അതേസമയം, ചട്ടമ്പി സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ അവതാരകയെ ഭീഷണിപ്പെടുത്തിയതിന് ശ്രീനാഥ് ഭാസിക്ക് എതിരെ പൊലീസിൽ പരാതി നൽകി. ഓൺലൈൻ മാധ്യമപ്രവർത്തകയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസിൽ പരാതി നൽകിയതിന് ഒപ്പം വനിതാ കമ്മീഷനിലും യുവതി പരാതി നൽകിയിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെ പുതിയ സിനിമയായ ‘ചട്ടമ്പി’യുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടയിൽ ആയിരുന്നു പരാതിക്ക് ആധാരമായ സംഭവം. നടൻ പരസ്യമായി അപമാനിച്ചെന്നും അസഭ്യവർഷം നടത്തിയെന്നുമാണ് പരാതിക്കാരിയായ മാധ്യമപ്രവർത്തക ആരോപിക്കുന്നത്.
അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷാപ്രയോഗങ്ങൾ നടത്തിയതെന്ന് യുവതി ആരോപിച്ചു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഇവർ ആരോപിച്ചു. സംഭവത്തിൽ ഇടപെട്ട സിനിമ നിർമാതാവിനോട് ശ്രീനാഥ് ഭാസി അക്രമാസക്തനായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.
പ്രസിദ്ധീകരണ യോഗ്യമല്ലാത്ത വിധത്തിലുള്ള അശ്ലീലഭാഷയാണ് ശ്രീനാഥ് ഭാസി തനിക്കെതിരെ ഉപയോഗിച്ചതെന്നും പരസ്യമായി സ്ത്രീത്വത്തെ അപമാനിച്ച ശ്രീനാഥ് ഭാസിക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെടുന്നു. അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്ത ചിത്രമായ ചട്ടമ്പി ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗിയാണ് നിർമിച്ചിരിക്കുന്നത്. ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച തന്നെ ചിത്രം റിലീസ് ചെയ്യും. ഹർത്താൽ സാഹചര്യത്തിൽ വൈകുന്നേരം ആറുമണിക്ക് ശേഷമായിരിക്കും ആദ്യഷോ നടക്കുക. 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരു ചട്ടമ്പിയുടെ കഥയാണ് സിനിമ പറയുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…