കഴിഞ്ഞദിവസമാണ് യുവനടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും മലയാളസിനിമയിൽ വിലക്ക് ഏർപ്പെടുത്തിയത്. എല്ലാ സംഘടനകളും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് നിർമാതാവ് രഞ്ജിത്ത് പറഞ്ഞിരുന്നു. മയക്കുമരുന്നിന് അടിമകളായ രണ്ടു നടൻമാരുമായി സഹകരിക്കില്ലെന്നും ബോധമില്ലാതെയാണ് ഈ രണ്ടു നടൻമാരും പലപ്പോഴും പെരുമാറുന്നതെന്നുമായിരുന്നു രഞ്ജിത്ത് ആരോപിച്ചത്.
എന്നാൽ ഈ രണ്ടു യുവതാരങ്ങൾക്കും എതിരെയുള്ള പരാതികൾ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. പുതിയ സിനിമയുടെ ഷൂട്ടിംഗ് പകുതിയിൽ എത്തിയപ്പോൾ എഡിറ്റ് ചെയ്ത ഭാഗം കാണണമെന്ന് ആവശ്യപ്പെടുകയും തനിക്ക് കൂടുതൽ പ്രാധാന്യം വേണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തെന്നാണ് ഒരു പരാതി
ശ്രീനാഥ് ഭാസി ആകട്ടെ ഒരേസമയം പലരുടെയും സിനിമയ്ക്ക് ഡേറ്റ് നൽകുകയാണ് ചെയ്യുന്നത്. മാത്രമല്ല സമയത്തിന് ഷൂട്ടിങ്ങ് സെറ്റിൽ എത്താത്ത ഈ താരം വിളിച്ചാൽ ഫോൺ എടുക്കുകയുമില്ല. ഏതൊക്കെ സിനിമകൾക്കാണ് ഡേറ്റുകൾ കൊടുത്തിരിക്കുന്നതെന്ന് ശ്രീനാഥ് ഭാസിക്ക് പോലും അറിയില്ലെന്നാണ് നിർമാതാക്കൾ ആരോപിക്കുന്നത്. അതേസമയം, സെറ്റിൽ അഭിനേതാക്കൾ വൈകി വരുന്നതു മൂലമുണ്ടാകുന്ന നഷ്ടം അഭിനേതാക്കളിൽ നിന്ന് ഈടാക്കാനുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തെ മറ്റ് സംഘടനകളും അനുകൂലിച്ചെന്ന് ഭാരവാഹികൾ അറിയിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…