രാമായണത്തിലെ നിരവധി ഉപകഥകളിലൊന്നിലെ അപ്രധാനമായ കഥാപാത്രമാണ് വൈശാലി. ഒരു ദാസിയുടെ മകളായ വൈശാലി വാത്സ്യായനന്റെ കാമസൂത്രം പഠിച്ചവളാണ്. വിഭാണ്ഡകൻ എന്ന മഹർഷിയുടെ മകനായ ഋഷ്യശൃംഗനെ ആകർഷിച്ച് അംഗ രാജ്യത്തിൽ എത്തിച്ച് കൊടിയ വരൾച്ച മാറ്റി മഴ പെയ്യിക്കുവാനായി വൈശാലി നിയോഗിക്കപ്പെടുന്നു. സ്ത്രീസാമീപ്യമില്ലാതെ വളർത്തിയ ഋശ്യശൃംഗന് വൈശാലി ഒരു പെണ്ണാണെന്ന് പോലും അറിയില്ലായിരുന്നു. വൈശാലിയാൽ ആകൃഷ്ടനായി ഋശ്യശൃംഗൻ അംഗ രാജ്യത്തെത്തുന്നു. ഇതിനകം ഋശ്യശൃംഗന്റെ നിഷ്കളങ്കതയിലും സ്നേഹത്തിലും അനുരക്തയായ വൈശാലിക്ക് തന്റെ ആഗ്രഹങ്ങൾ മൂല്യമില്ലാത്തതാണെന്ന തിരിച്ചറിവിൽ പിന്മാറേണ്ടിവരുന്നു. വൈശാലി ഋഷ്യശൃംഗനിൽ അനുരക്തയാകുന്ന രംഗങ്ങൾ പുനരാവിഷ്കരണം ചെയ്തിരിക്കുന്ന ഫോട്ടോഷൂട്ട് ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. 1988ൽ പുറത്തിറങ്ങിയ എം ടി – ഭരതൻ കൂട്ടുക്കെട്ടിലെ വൈശാലി എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് പ്രശസ്ത ഫോട്ടോഗ്രാഫർ മിഥുൻ സാർക്കാര ഈ കൺസെപ്റ്റ് ഫോട്ടോഗ്രാഫി നടത്തിയിരിക്കുന്നത്. ഫ്രീലാൻസ് മോഡൽസും ദമ്പതികളുമായ അഭിജിത്തും അഭിമയയുമാണ് ഈ ഫോട്ടോഷൂട്ടിൽ മോഡലുകളായിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…