മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസന്റെ കൂടെ നാന്‍സി റാണി എന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് അഹാന കൃഷ്ണ. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാനും, സമയം ചിലവഴിക്കാനും, കുറെ സമയം സംസാരിക്കുവാനും കഴിഞ്ഞ മുഹൂര്‍ത്തങ്ങളെ കുറിച്ചാണ് അഹാന പറയുന്നത്. അതെ പോലെ താരത്തിനൊപ്പമുള്ള ചിത്രങ്ങളും അഹാന പങ്കുവച്ചിട്ടുണ്ട്.
![ahaana krishna](https://i0.wp.com/cinemadaddy.com/wp-content/uploads/2021/03/ahaana-krishna.jpg?resize=788%2C577&ssl=1)
‘ശ്രീനി സര്, എനിക്ക് നിങ്ങളെ കാണാനും നിങ്ങളെ കുറിച്ച് അറിയാനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും സാധിച്ചതില്‍ നന്ദിയുണ്ട്. നിങ്ങളോടൊപ്പം ചിലവഴിക്കാന്‍ ലഭിച്ച സമയം, നിങ്ങളുമായി സംസാരിക്കാന്‍ എനിക്ക് ലഭിച്ച ഡയലോഗുകള്‍, തമാശകള്‍, നിങ്ങളുടെ നര്‍മ്മബോധവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ഡയലോഗുകള്‍ എന്നിവ ഞാന്‍ അഭിമാനപൂര്‍വ്വം വിലമതിക്കും’ എന്നാണ് അഹാന ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്.
View this post on Instagram
വളരെയധികം നായികാ പ്രധാന്യമുള്ള ചിത്രമാണ്ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്യുന്ന നാന്‍സി റാണി. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ലാല്‍, അജു വര്‍ഗീസ്, വിശാഖ് നായര്‍, നന്ദു പൊതുവാള്, ലെന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.