ഇന്ധനവിലവർദ്ധനവിന് എതിരെ ദേശീപാത തടഞ്ഞുള്ള കോൺഗ്രസിന്റെ പ്രതിഷേധത്തിനെതിരെ നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ള വഴിയാത്രക്കാർ പരസ്യമായി രംഗത്തിറങ്ങി. മണിക്കൂറുകളോളം വഴിയിൽ കിടക്കേണ്ടി വന്നവരിൽ പരീക്ഷയെഴുതാനുള്ളവരും ആശുപത്രിയിൽ എത്താനുള്ളവരും ഉണ്ടായിരുന്നു. കോൺഗ്രസിന്റെ വഴി തടയൽ സമരത്തിനെ തുടർന്ന് വൻ ഗതാഗതകുരുക്ക് ആയിരുന്നു ഇടപ്പള്ളി – വൈറ്റില ദേശീയപാതയിൽ ഉണ്ടായത്. സമരത്തിനെതിരെ പ്രതിഷേധിച്ച ജോജു ജോർജിന്റെ കാറിന്റെ ചില്ല് കോൺഗ്രസ് പ്രവർത്തകർ തല്ലിത്തകർത്തു. വനിതാപ്രവർത്തകയോട് ജോജു അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ഡിസിസി പൊലീസിൽ പരാതി നൽകി.
ഗതാഗതകുരുക്കിൽപ്പെട്ടതിനെ തുടർന്നാണ് ജോജു ക്ഷുഭിതനായി റോഡിലിറങ്ങി പ്രതിഷേധിച്ചത്. ‘ഞാനിവിടെ കിടന്ന് ചത്തുപോയാൽ എന്തു ചെയ്യും? ഒരു രാഷ്ട്രീയപാർട്ടിയും ഇങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഈ പറഞ്ഞതിന്റെ അർത്ഥം ഡീസലിനും പെട്രോളിനും വില കൂടിയതിൽ ഒരു പ്രശ്നവുമില്ല എന്നല്ല. ഇതിന്റെ പേരിൽ ഇത്രയും, ഇങ്ങനെയല്ലല്ലോ. ഇച്ചിരി മച്വേർഡ് ആയിട്ടുള്ള ആളുകളല്ലേ നാട് ഭരിക്കേണ്ടത്. അല്ലാതെ എന്തെങ്കിലും മിണ്ടുമ്പോഴേക്കും എല്ലാവരെയും തടഞ്ഞിങ്ങനെയിട്ടിട്ട്. എന്ത് മച്യൂരിറ്റിയാണ് ഉള്ളത്. നമ്മുടെ വീട്ടിലിങ്ങനെ ചെയ്യുവോ. ഇത് ഒരു രാഷ്ട്രീയപാർട്ടിക്കും പറ്റാത്ത ഒരു പരിപാടിയാ ഇത്. എനിക്കവിടെ നിൽക്കുന്ന ഒരാളെ പോലും പേഴ്സണലായി അറിയില്ല. ഒരാളോടും വൈരാഗ്യമോ ദേഷ്യമോ ഒന്നുമില്ല. അവര് നമ്മളെ ഇടിക്കാൻ വരുവാ. ഇത് എത്ര നേരമായി. എത്ര വണ്ടികളാണ് ഇതിന്റെ പിന്നിൽ കിടക്കുന്നത്. നമുക്ക് അവിടെ പോയി അലമ്പുണ്ടാക്കാൻ പറ്റും. അടി കൂടാൻ പറ്റും. പക്ഷേ, അതിനല്ല. ഇനിയെങ്കിലും ഇതിവിടെ നടക്കാതിരിക്കട്ടെ. ഇതല്ല അതിന്റെ മാർഗം.’
പെട്രോൾ വിലവർദ്ധനയിൽ പ്രതിഷേധിച്ച് ആയിരുന്നു കോൺഗ്രസിന്റെ സമരം. സമരത്തെ തുടർന്ന് നിരവധി വാഹനങ്ങളാണ് ഗതാഗത കുരുക്കിൽപ്പെട്ടത്. എന്നാൽ, ചടങ്ങിന് എത്തിയ നേതാക്കൾ ഇതെല്ലാം കണ്ടെങ്കിലും ഗതാഗതകുരുക്ക് മാറ്റാനുള്ള ഒരു നടപടിയും സ്വീകരിക്കാതെ പ്രസംഗം തുടരുകയായിരുന്നു. ഇതിനെ തുടർന്നാണ് യാത്രാക്കാരായ ആളുകൾ വാഹനങ്ങളിൽ നിന്ന് പ്രതിഷേധവുമായി പുറത്തേക്ക് ഇറങ്ങിയത്. ആ സമയത്താണ് നടൻ ജോജുവും വാഹനത്തിന് പുറത്തേക്ക് ഇറങ്ങിയത്. ആളുകളുടെ പ്രതിഷേധത്തെ തുടർന്ന് സമരം പെട്ടെന്ന് പിൻവലിക്കുകയായിരുന്നു.
ഇതിനിടെ ഒരു വനിതാപ്രവർത്തകയോട് ജോജു ജോർജ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ജോജു ജോർജിനെ കടന്നു പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയും ജോജുവിന്റെ വാഹനം തടയുകയും ചെയ്തു. ജോജു ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് ജോജു ജോർജിന്റെ വാഹനം പ്രവർത്തകർ തടഞ്ഞു. ജോജുവിനെതിരെ കോൺഗ്രസ് പ്രവർത്തകർ ‘എടാ’ എന്ന് വിളിച്ച് ആക്രോശിക്കുന്നുമുണ്ടായിരുന്നു. ‘നിനക്ക് കാശുണ്ടെടാ’ എന്ന് പറഞ്ഞയാളോട് കാശുണ്ടെന്നും അദ്ധ്വാനിച്ചിട്ടാണ് കാശുണ്ടായതെന്നും ജോജു പറഞ്ഞു. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും ഒരു പാർട്ടിയുടെയും ആളല്ലെന്നും തന്റെ പ്രതിഷേധം കോൺഗ്രസ് എന്ന പാർട്ടിക്ക് എതിരെ അല്ലെന്നും കോൺഗ്രസ് എന്ന പാർട്ടിയെ നാണം കെടുത്താൻ വിവരമില്ലാത്ത കുറച്ചുപേർ കാണിച്ച നാണംകെട്ട പരിപാടിയാണ് ഇതെന്നും ജോജു പറഞ്ഞു. അതേസമയം, ഉള്ള വോട്ടും കൂടെ കളയുന്ന പ്രവർത്തിയാണ് കോൺഗ്രസ് കാണിക്കുന്നതെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു.
വനിത പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നും അതിനാൽ ജോജു ജോർജിനെ അറസ്റ്റ് ചെയ്യണമെന്നുമാണ് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടത്. ജോജുവിന്റെ വാഹനം കുറേ നേരം തടഞ്ഞിടുകയും വാഹനത്തിന്റെ ചില്ല് പൊട്ടിക്കുകയും ചെയ്തു. തുടർന്ന് ജോജുവിനെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് മാറ്റി പൊലീസ് വാഹനം ഡ്രൈവ് ചെയ്യുകയായിരുന്നു. സി ഐ അനനന്തനാഥ് ആണ് ജോജുവിന്റെ വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് വാഹനമോടിച്ച് മുന്നോട്ടു പോയത്. ജോജുവിന്റെ വാഹനത്തിന്റെ പിന്നിലത്തെ ചില്ല് കോൺഗ്രസ് പ്രവർത്തകർ തല്ലിത്തകർത്തു. ജോജുവിനെ പിന്നീട് ആശുപത്രിയിലേക്കും പൊലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. ജോജുവിന്റെ വാഹനം ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. സാധാരണക്കാരന്റെ പ്രതിനിധിയായിട്ടാണോ സംസാരിച്ചതെന്ന് ചോദിച്ചപ്പോൾ താൻ സാധാരണക്കാരൻ ആണെന്നായിരുന്നു ജോജുവിന്റെ മറുപടി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…