Categories: MalayalamNews

വ്യാജ ഫേസ്ബുക്ക്, വാട്സാപ്പ് അക്കൗണ്ടുകളിലൂടെ ദിലീപ് ചിത്രം കമ്മാരസംഭവത്തെ തകർക്കാൻ ഗൂഢശ്രമം

ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഓരോ പോസ്റ്ററും കൊണ്ട് സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച ജനപ്രിയനായകൻ ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തെ തകർക്കാൻ ഗൂഢ നീക്കം. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ നടൻ സിദ്ധാർഥ്, മുരളി ഗോപി, നമിത പ്രമോദ് എന്നിവരും അഭിനയിക്കുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്ന ഹൈപ്പ് ഗംഭീരമാണ്.

kammarasambhavam movie poster

ഏതൊരു ദിലീപ് ചിത്രം ഇറങ്ങുമ്പോഴും അവയെ തകർക്കാൻ മുന്നിട്ടിറങ്ങുന്ന ഗൂഢശക്തികൾ കമ്മാരസംഭവത്തേയും തകർക്കാൻ ലക്ഷ്യമിട്ട് കച്ച കെട്ടിയിറങ്ങിയിട്ടുണ്ട്. വ്യാജ ഫേസ്ബുക്, വാട്സാപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കി, അത് വഴി ദിലീപ് ഫാൻസ്‌ എന്ന വ്യാജേന മറ്റു ചിത്രങ്ങളെ ഡീഗ്രേഡ് ചെയ്യാനെന്ന മട്ടിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. അതായതു മറ്റു താരങ്ങളുടെ ആരാധകരെ പ്രകോപിപ്പിച്ചു കൊണ്ട് അവരെ കമ്മാര സംഭവത്തിനെതിരെയും ദിലീപിനെതിരെയും തിരിച്ചു വിടുകയാണ് ഗൂഢാലോചകരുടെ ലക്‌ഷ്യം. എന്നാൽ ഇതിലൊന്നും തന്നെ തങ്ങൾക്ക് പങ്കില്ലെന്ന് വെളിപ്പെടുത്തി ദിലീപ് ഓൺലൈൻ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിന്റെ പിന്നിൽ സിനിമ രംഗത്തെ തന്നെ പല ഉന്നതരുമുണ്ടെന്ന് അവർ പറയുന്നു.

kammarasambhavam movie poster

ഇത്തരം നെറികെട്ട പ്രവൃത്തികൾ ചെയ്യുന്നവർ ആരായാലും അവർ നശിപ്പിക്കുന്നത് സിനിമ ഇൻഡസ്ട്രിയെ തന്നെയാണ്. നല്ല സിനിമകൾ ആരൊക്കെ നശിപ്പിക്കാൻ ശ്രമിച്ചാലും അവ വിജയിക്കുക തന്നെ ചെയ്യും. അതു കാലാകാലങ്ങളായി തെളിയിക്കപ്പെടുന്ന സത്യം തന്നെയാണ്. സിനിമയെ നശിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്നവർ ആരായാലും അവർ തോണ്ടുന്നത് സ്വന്തം കുഴി തന്നെയാണെന്ന് ഓർത്തുകൊള്ളുക.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago