പഴയ ഓർമകളിലേക്ക് മലയാളികളെ കൊണ്ടുപോകുന്ന ഒരു പേരാണ് കോണ്ടസ്സ. ആ ഓർമകളിലേക്ക് പോകുന്നതിന് പകരം ത്രില്ലടിപ്പിക്കുന്ന ഒരു അനുഭവത്തിലേക്ക് പ്രേക്ഷകരെ കൊണ്ടു ചെന്നെത്തിക്കുന്ന ഒരു ചിത്രമാണ് ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുന്ന അപ്പാനി ശരത് നായകനായ കൊണ്ടസ്സ എന്ന ചിത്രം. അങ്കമാലി ഡയറീസിലെ പരുക്കനായ അപ്പാനി രവി എന്ന കഥാപാത്രത്തെ കോണ്ടസ്സയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഓർമപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനുമെല്ലാം മികച്ച അഭിപ്രായം ലഭിച്ചിരുന്നു. സ്റ്റിൽ ഫോട്ടോഗ്രാഫറായ ഈ എസ് സുദീപാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
മണൽ വ്യാപാരിയായ, ഏവരും ഭയക്കുന്ന ജയൻ എന്നയാളുടെ വിശ്വസ്തനായ ലോറി ഡ്രൈവറാണ് ചന്തു. ജയന്റെ പ്രീതി പിടിച്ചുപറ്റിയെങ്കിലും അത് നഷ്ടപ്പെടാൻ അധിക സമയം വേണ്ടി വന്നില്ല. ജയന്റെ മനസ്സ് കീഴടക്കിയ പോലെ തന്നെ ജയന്റെ മകളുടെ മനസ്സും ചന്തു കീഴടക്കി. അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങൾ കാര്യങ്ങൾ തകിടം മറിക്കുന്നു. പിന്നീട് നടക്കുന്ന കാര്യങ്ങളാണ് കോണ്ടസ്സ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ഒരു തമിഴ് ഹീറോയെ ഓർമ്മപ്പെടുത്തുന്ന ഒരു പരിവേഷമാണ് അപ്പാനി ശരത്തിന് ചിത്രത്തിൽ നൽകിയിരിക്കുന്നത്. തമിഴ് മാസ്സ് ചിത്രത്തിന്റെ സ്റ്റൈലിലാണ് അവതരണവും. അങ്കമാലി ഡയറീസിലെ കഥാപാത്രത്തെ ഇടക്കെല്ലാം ഓർമ്മപ്പെടുത്തുന്ന ഒരു റോളാണ് ഇതിൽ അപ്പാനി ശരത്തിന് നൽകിയിരിക്കുന്നത്. ജയനായി ശ്രീജിത് രവിയും അഭിനയിക്കുന്നു. ഇവർ ഇരുവരും അല്ലാതെ മറ്റുള്ളവർക്ക് പെർഫോമൻസ് ചെയ്യാനുള്ള ഗ്യാപ് ചിത്രത്തിൽ കുറവാണ്.
മമ്മൂട്ടി ചിത്രം മംഗ്ലീഷിന് വേണ്ടി തിരക്കഥയൊരുക്കിയ റിയാസാണ് കോണ്ടസ്സയുടെ തിരക്കഥ. അൻസർ ക്യാമറയും ഗോപി സുന്ദർ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. റിജോഷും ജാഫ്രിസും ചേർന്നാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…