വ്യത്യസ്തമായ പേരുമായി തുടക്കം മുതൽ തന്നെ ശ്രദ്ധ നേടിയ ‘കൊറോണ ജവാൻ’ എന്ന സിനിമയിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും നിര്‍മ്മിച്ച് നവാഗതനായ സി സി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊറോണ ജവാൻ. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ നടൻ ഉണ്ണി മുകുന്ദനും വിനയ് ഫോർട്ടും ചേർന്നാണ് ഗാനങ്ങൾ പുറത്തു വിട്ടത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം വിതരണം ചെയ്യുന്നത്. കൊറോണ ജവാൻ എന്ന പടം താൻ കണ്ടതാണെന്നും തമാശക്ക് ഏറെ പ്രാധാന്യമുള്ളതാണെന്നും ലിസ്റ്റിൻ പറഞ്ഞു. ചിത്രത്തിന്റെ പേരിലെ കൊറോണയും ജവാനും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ലിസ്റ്റിൻ ചടങ്ങിൽ സംസാരിക്കവേ പറഞ്ഞത് ചിരി പടർത്തി.
‘ഈ പടം സംവിധാനം ചെയ്യുന്നത് സിസി എന്നാണ് കണ്ടത്. ഈയടുത്ത് ഗവൺമെന്റ് കുറെ പടം നിർമ്മിക്കുകയും ചെയ്തതു കൊണ്ട് സെൻസർ ബോർഡ് നേരിട്ട് പടം സംവിധാനം ചെയ്തു എന്നാണ് ഞാൻ ആദ്യം കരുതിയത്. ഈ പടം ഞാൻ കണ്ടതാണ്. ഒരുപാട് ഹ്യൂമർ ഇതിലുണ്ട്, കൊറോണയും എനിക്കിഷ്ടമാണ് ജവാനും എനിക്ക് ഇഷ്ടമാണ്. കൊറോണ സമയത്ത് ആണ് ഒരുപാട് സിനിമകൾ ഞാൻ നിർമ്മിക്കുകയും എനിക്ക് ഒരുപാട് പൈസ കിട്ടുകയും ചെയ്തത്. അതേപോലെ ഇൻകം ടാക്സ്മായി വളരെ അടുത്ത ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞതും. അതേപോലെ ജവാൻ എന്നു പറയുന്നതിന്റെ വിലയറിഞ്ഞതും കൊറോണ കാലത്താണ്. അതുകൊണ്ട് ഇത് രണ്ടും വളരെയധികം എനിക്ക് റിലേറ്റ് ആയി.’ – ലിസ്റ്റിൻ പറഞ്ഞു.
കുറച്ച് അധികം ചിത്രങ്ങൾ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുള്ള കാരണവും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. വലിയ ബാനറിൽ ഉള്ള പടങ്ങൾ പ്രൊഡക്ഷൻ ഉള്ളതുകൊണ്ട് തന്നെ പലപ്പോഴും ചെറിയ പടങ്ങൾ തിയറ്ററുകൾക്ക് സഹതാപം തോന്നി കുറച്ചുദിവസം കൂടി ഓടിക്കും എന്ന് ലിസ്റ്റിൻ പറഞ്ഞു. കോമഡി എന്റർടെയിനർ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന സുജയ് മോഹന്‍രാജ് ആണ് നിര്‍വ്വഹിക്കുന്നത്. ലുക്മാന്‍, ശ്രീനാഥ് ഭാസി, ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം – ജെനീഷ് ജയാനന്ദന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ്, സംഗീതം – റിജോ ജോസഫ് , പശ്ചാത്തല സംഗീതം – ബിബിന്‍ അശോക് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജിനു പി. കെ , എഡിറ്റിംഗ് – അജീഷ് ആനന്ദ്. കല – കണ്ണന്‍ അതിരപ്പിള്ളി , കോസ്റ്റ്യും – സുജിത് സി എസ് , ചമയം – പ്രദീപ് ഗോപാലകൃഷ്ണന്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ഹരിസുദന്‍ മേപ്പുറത്തു, അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ സുജില്‍ സായി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍ – ലിതിന്‍ കെ. ടി, വാസുദേവന്‍ വി. യു, അസിസ്റ്റന്റ് ഡയറക്ടര്‍ – ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ – അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് – മാമിജോ പബ്ലിസിറ്റി – യെല്ലോ ടൂത്ത് ,പിആര്‍ഒ – ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് – വിഷ്ണു എസ് രാജൻ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…