ലൂസിഫറിന് ശേഷം പൃഥ്വിരാജും മോഹന്‍ലാലും ഒന്നിച്ചെത്തിയ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജിന്റെ സംവിധാന സംരഭത്തിലെത്തിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കണ്ടത്. ചിലര്‍ മികച്ചതെന്നു പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ ചിത്രത്തിനെതിരെ വിമര്‍ശനവും ഉന്നയിച്ചു. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാര്‍ വഴിയാണ് ചിത്രം റിലീസ് ചെയ്തത്.
ചിത്രത്തില്‍ കഥാപാത്രങ്ങളുടെ വസ്ത്രധാരണം ഏറെ ശ്രദ്ധനേടിയിരുന്നു. പ്രശംസയ്‌ക്കൊപ്പം ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നു. അടുക്കളയില്‍ വരെ സാറ്റിന്‍ സാരി ഉപയോഗിച്ചതിനെതിരെയായിരുന്നു പ്രധാന വിമര്‍ശനം. ഇതിന്റെ പിന്നിലെ കാരണം പറയുകയാണ് ചിത്രത്തിലെ കോസ്റ്റ്യൂം ഡിസൈനര്‍ സുജിത്ത് സുധാകരന്‍.
പൃഥ്വിരാജിന്റെ നിര്‍ദേശപ്രകാരണാണ് അത്തരത്തിലൊരു തീരുമാനമെന്നാണ് സുജിത്ത് പറയുന്നത്. വീട്ടില്‍ നൈറ്റിവേണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഈ സിനിമ വ്യത്യസ്തമായ തലത്തിലുള്ളതാണ്. ഒരുസ്വപ്നം പോലെ മനോഹരമായ ഫീലും ലുക്കും കിട്ടാനാണ് ശ്രമിച്ചതെന്നും സുജിത്ത് പറഞ്ഞു.
ചിത്രത്തില്‍ നടി മീന ഉപയോഗിച്ചത് സാറ്റിന്‍ സാരികളായിരുന്നു. ഒരാഴ്ച കൊണ്ട് ഇത്തരത്തില്‍ മുപ്പത് സാരികള്‍ വരെ തയ്യാറാക്കി. എല്ലാം ഹാന്‍ഡ് ഡൈ ചെയ്‌തെടുത്തതാണ്. ടൈ ആന്‍ഡ് ഡൈ, ഡിപ് ഡെ, ഓംബ്രെ പാറ്റേണുകളിലാണ് സാരികള്‍. ചിലതില്‍ സൂക്ഷ്മമായ അലങ്കാരത്തുന്നലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐസി ബ്ലൂ, മിസ്റ്റി ഗ്രേ, കോറല്‍ കളര്‍ കോംബിനേഷനുകളും സാരികള്‍ക്കു വ്യത്യസ്ത നല്‍കിയിട്ടുണ്ട്. മീനയുടെയും കനിഹയുടെയും സാരികള്‍ ഈ രീതിയിലുള്ളതാണ്. കനിഹയുടേത് കോട്ടണ്‍ സാരിളായിരുന്നു. സാരികള്‍ക്ക് പ്രത്യേകമായ വ്യക്തിത്വം നല്‍കിയാണ് ബ്രോഡാഡിയില്‍ നടി മീനയുടെ കോസ്റ്റ്യൂംസ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…