Categories: Malayalam

കൊറോണ ബോധവൽക്കരണവുമായി ലഘുചിത്രങ്ങൾ;മമ്മൂട്ടി, മഞ്ജു വാര്യർ, ഫഹദ്, ടോവിനോ, മമ്ത എന്നിവർ പ്രധാന താരങ്ങൾ

കൊറോണ വൈറസ് ലോകമെങ്ങും പടർന്നു പിടിച്ചിരിക്കുന്ന ഈ അവസ്ഥയിൽ ബോധവൽക്കരണ ചിത്രങ്ങളുമായി താരങ്ങൾ എത്തുകയാണ്. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്നാണ് 9 ലഘു ചിത്രങ്ങൾ നിർമ്മിക്കുന്നത്. മമ്മൂട്ടി, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, മംമ്താ മോഹന്‍ദാസ്, ജോണി ആന്റണി തുടങ്ങിയ താരങ്ങളെല്ലാം സിനിമകള്‍ക്കായി യാതൊരു പ്രതിഫലവും വാങ്ങിക്കാതെ ഒരുമിക്കുന്നുണ്ട്. സിനിമകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡണ്ട് രണ്‍ജി പണിക്കര്‍ നിർവഹിക്കുകയുണ്ടായി.


ഫെഫ്കയുടെ ജനറൽ സെക്രട്ടറിയായ ബി ഉണ്ണികൃഷ്ണനാണ് ഇക്കാര്യം സമൂഹത്തെ അറിയിച്ചത്. മഹേഷ് രാജ് , സുധീര്‍ സുരേന്ദ്രന്‍, മുകേഷ് മുരളീധരൻ എന്നിവർ ഛായാഗ്രഹണവും സൂരജ് ഇ.എസ്., കപില്‍ ഗോപാലകൃഷ്ണന്‍, റിയാസ് കെ.ബി എഡിറ്റിങ്ങും, രാഹുല്‍ രാജ്, കല – ജോസഫ് നെല്ലിക്കന്‍ സംഗീതവും, ധന്യ ബാലകൃഷ്ണൻ, അനൂപ് ബുദ്ധ എന്നിവർ വസ്ത്രാലങ്കാരവും നിർവഹിക്കും. ടെലിവിഷന്‍ ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ചിത്രങ്ങള്‍ വരുംദിവസങ്ങളില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago