വലിയ പ്രമോഷനുകളോ ഹൈപ്പോ ഇല്ലാതെ തിയറ്ററുകളിൽ റിലീസ് ആയ ചിത്രമായിരുന്നു 2018. എന്നാൽ ആദ്യദിവസം മുതൽ തന്നെ വൻ വരവേൽപ്പ് ആണ് ചിത്രത്തിന് ലഭിച്ചത്. കണ്ടവരിൽ പലരും രണ്ടാമതൊന്നു കൂടി ചിത്രം കാണാൻ തിയറ്ററിൽ എത്തി. കണ്ടവർ പറഞ്ഞത് കേട്ട് കാണാത്തവർ ടിക്കറ്റിനായി ക്യൂ നിന്നു. മിക്ക തിയറ്ററുകളിലും ഹൗസ് ഫുൾ ഷോകൾ ആണ്. രാത്രി വൈകിയും പുലർച്ചെയും അധികഷോകൾ തിയറ്ററിൽ നിറഞ്ഞു. 2018ന് കിട്ടിയ വീക്കെൻഡ് കളക്ഷൻ കണ്ട് തിയറ്റർ ഉടമകൾ പോലും അമ്പരന്നു.
അവിടെയും ഇവിടെയും ചില നെഗറ്റീവ് റിവ്യൂകൾ തലപൊക്കി വന്നെങ്കിലും സിനിമ കണ്ട ആരാധകർ അതെല്ലാം അപ്പപ്പോൾ തന്നെ അടിച്ചൊതുക്കി. എന്നാൽ, 2018ന് എതിരെ കടുത്ത വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സി പി എം മുഖപത്രമായ ദേശാഭിമാനി. പ്രളയകാലത്ത് സർക്കാർ നടത്തിയ സേവനങ്ങൾ സിനിമ ഉയർത്തി കാട്ടിയില്ലെന്നാണ് ദേശാഭിമാനി ഉന്നയിക്കുന്ന ആരോപണം.
2018 സിനിമയെക്കുറിച്ചുള്ള ദേശാഭിമാനിയുടെ വിമര്‍ശനം ഇങ്ങനെ, ‘ചരിത്രത്തെ അദശ്യവല്‍ക്കരിക്കരുത്. സര്‍ക്കാര്‍ എന്ന ജനാധിപത്യ സംവിധാനമില്ലാത്ത ഉടോപ്യന്‍ കേരളമാണ് ജൂഡ് ചിത്രീകരിച്ചത്. പകച്ച് നില്‍ക്കുന്ന ഉദ്യോഗസ്ഥരാണ് സിനിമയിലേത്. അതല്ല എന്ന് ആ നാളുകളിലെ ചാനലുകള്‍ എങ്കിലും നോക്കിയാല്‍ മതി. അതിരൂക്ഷമായ പ്രതിസന്ധിയെ കൃത്യമായ ഇടപെടലിലൂടെ മറികടക്കാന്‍ പ്രവര്‍ത്തിച്ചവരാണവര്‍. താഴേത്തട്ടില്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ ക്രിയാത്മകമായി തന്നെ ഇടപെട്ടു. രാഷ്ട്രീയ അന്ധതയില്‍ അവരെയും മറന്നാണ് സിനിമ പോയത്. ദുരന്ത നിവാരണ അതോറിറ്റി മുതല്‍ ഓരോ ജില്ലകളിലും പ്രദേശത്തും കൃത്യമായി കാര്യങ്ങള്‍ ഏകോപിപ്പിച്ച തദ്ദേശ ഭരണ സംവിധാനങ്ങള്‍ വരെ നീളുന്ന വലിയ സംവിധാനമുണ്ടായിരുന്നു.പ്രളയകാലത്ത് ലോകത്തിന്റെ മനസില്‍ പതിഞ്ഞ ഫ്രെയിമുകളില്‍ ഒന്ന് കുത്തിയൊലിക്കുന്ന പുഴയ്ക്കുമീതെ ചെറുതോണി പാലത്തിലൂടെ കുട്ടിയെ കൊണ്ട് ഓടി വരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യമാണ്. അതുപോലെ അനവധി രക്ഷാപ്രവര്‍ത്തനങ്ങളുണ്ട്. കേരള പോലീസ്, ഫയര്‍ ഫോഴ്സ്, കെഎസ്ഇബി ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍, കേന്ദ്ര സേന, സന്നദ്ധ സംഘടനകള്‍ തുടങ്ങി മന്ത്രിമാരും എംഎല്‍എമാരടക്കം ഇറങ്ങിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരൊന്നുമില്ലാത്ത ഒരു പ്രളയകാലത്തിന്റെ എന്ത് കേരളാ സ്റ്റോറിയാണ് പറയാനാകുക. അതില്‍ എവിടെയാണ് സത്യസന്ധത? കേരളത്തിലെ രാഷ്ട്രീയ പാര്‍ടികള്‍, യുവജന സംഘടനകള്‍, ക്ലബുകള്‍ തുടങ്ങി എത്ര പേര്‍, എത്ര സംവിധാനങ്ങള്‍- ഇതിനെയെല്ലാം ഏകോപിപ്പിച്ച് കൊണ്ട് പോയ ഇടത്പക്ഷ സര്‍ക്കാര്‍. അതിനെ അദൃശ്യവല്‍കരിച്ച് എന്ത് ചരിത്ര ഡോക്യൂമെന്റേഷനാണ് സാധ്യതമാകുക.
എവരി വണ്‍ ഈസ് എ ഹീറോ’ എന്ന ടാഗ് ലൈനില്‍ വന്ന സിനിമയില്‍ ‘പൊതു ബോധ’മായ സൈനിക ഹീറോവല്‍ക്കരണവും നടത്തി കൈയ്യടി നേടാന്‍ ശ്രമിക്കുന്നുണ്ട്. ടോവിനോയുടെ ഭയം കൊണ്ട് സൈന്യത്തില്‍ നിന്ന് ഓടി പോന്ന അനൂപിനെ മറ്റുള്ളവരില്‍ നിന്ന് കുറച്ച് മുകളിലേക്ക് നിര്‍ത്തുന്നത് ഈ പൊതുബോധനിര്‍മിതയുടെ ഭാഗമായാണ്. പ്രളയാനന്തരം സ്മാരകം നിര്‍മിച്ചല്ല കേരളം പിന്നിട്ട കാലത്തെ ഓര്‍മയില്‍ സൂക്ഷിക്കുന്നത്. മറിച്ച് പ്രളയം തകര്‍ത്ത ഇടങ്ങളെ വൃത്തിയാക്കാന്‍ കൈമെയ് മറന്ന് എത്തിയ മനുഷ്യരിലൂടെയും അതിന് ശേഷം നാടിനെ പുനര്‍നിര്‍മിച്ചുമാണ്. ആ മാനവികത കാണാതെ കേവലം സ്മാരകങ്ങളുടെ മറവില്‍ ഒളിക്കുകയാണ് സിനിമ. ആ മറവിയില്‍, മറച്ച് വെക്കപ്പെടുന്നത് കേരളത്തില്‍ ഉയര്‍ത്തെഴുന്നേല്‍പ്പാണ്.’ –
അതേസമയം, ദേശാഭിമാനിയുടെ വിമർശനത്തെ ട്രോളി കൊന്നിരിക്കുകയാണ് സിനിമാപ്രേമികൾ. ദേശാഭിമാനി വിമർശിച്ചതു കൊണ്ട് ഇതൊരു നല്ല സിനിമയായിരിക്കുമെന്നാണ് ഭൂരിഭാഗം കമന്റുകളും. കുടുക്ക പൊട്ടിച്ചത് വരെ വക മാറ്റിയത് സിനിമയിൽ ഉൾപ്പെടുത്തണമെന്നാണ് വേറൊരു പക്ഷത്തിന്റെ ആവശ്യം. ‘സത്യത്തിൽ ldf നെ പറ്റി പറയാതിരുന്നത് മോശമായിപ്പോയി കാരണം അവർ ഇല്ല എങ്കിൽ ഈ സിനിമ ഇല്ല. സത്യത്തിൽ ഇതെല്ലം ഉണ്ടായതിന്റെ മെയിൻ കാരണം ആ ഡാം തുറന്നു വിട്ടതാണല്ലോ. പിന്നെ അത് കഴിഞ്ഞു പിരിച്ച തുക അതിനെ പറ്റി പറയണേൽ വേറെ ഒരു സിനിമ പിടിക്കേണ്ടി വരും…’ – ഇങ്ങനെ പോകുന്നു കമന്റുകൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…