Categories: MalayalamNews

കുഞ്ഞാലി മരക്കാർ മീശ പിരിക്കുമോ? ഉണ്ടാകും മോനെ ഒന്ന് അടങ്ങു..! ക്രൂയിസ് വിത്ത് മോഹൻലാൽ ടീസർ; വീഡിയോ

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങിയ ബ്രഹ്മാണ്ഡ സിനിമയാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം. ഈ വരുന്ന ഡിസംബർ രണ്ടിന് ആണ് ഈ ചിത്രം ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോകുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിലായി അറുപതു ലോക രാജ്യങ്ങളിൽ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസായി ആണ് മരക്കാർ എത്തുന്നത്. ഇപ്പോൾ തന്നെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വരവേൽപ്പും ഈ ചിത്രത്തിന് ലഭിക്കും എന്നുറപ്പായി കഴിഞ്ഞു.

ഇപ്പോഴിതാ മരക്കാറിനായി കപ്പലിൽ ഒരു ഇവന്റ് സംഘടിപ്പിച്ചിരിക്കുകയാണ്. അതിന്റെ ടീസർ ലാലേട്ടൻ പുറത്തിറക്കുകയും ചെയ്‌തു. അറബിക്കടലിൽ നേവിക്കൊപ്പമുള്ള ഇവന്റ് ഒരുക്കിയിരിക്കുന്നത് മനോരമ ഓൺലൈനും ജെയിൻ ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ക്രീയേറ്റീവ് ആർട്ട്സാണ്. ഒരു പക്ഷേ കപ്പലിൽ നടത്തിയിരിക്കുന്ന ആദ്യ പ്രൊമോഷണൽ ഇവന്റ് ആയിരിക്കുമിത്. മരക്കാർ മീശ പിരിക്കുമോ എന്ന് ഒരു ചെറിയ കുട്ടി ചോദിക്കുന്ന രംഗവും ടീസറിലുണ്ട്.

കേരളത്തിൽ മാത്രം ഇപ്പോൾ 850 ഇൽ അധികം ഫാൻസ്‌ ഷോകൾ ചാർട്ട് ചെയ്തു റെക്കോർഡ് ഇട്ട ഈ ചിത്രം അഡ്വാൻസ് ബുക്കിങ്ങിൽ ഗൾഫ്, കാനഡ, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ ഒക്കെ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പോളണ്ടിലും അർമേനിയയിലും വരെ മരക്കാരിനു ഫാൻസ്‌ ഷോകൾ ഒരുങ്ങുകയാണ്. ഇത് കൂടാതെ ഇറ്റലിയിലും മരക്കാർ എത്തുന്നുണ്ട്. റോം, മാൾട്ട എന്നിവിടങ്ങളിൽ ആണ് ഇറ്റലിയിൽ മരക്കാർ എത്തുക. സൗദി അറേബ്യയിൽ ഇതിനോടകം എട്ടു ഫാൻസ്‌ ഷോകൾ വെച്ച് റെക്കോർഡ് ഇട്ട ഈ ചിത്രം ഗൾഫിൽ അഞ്ഞൂറോളം പ്രീമിയർ ഷോകൾ കളിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, ബാബുരാജ്, സുഹാസിനി, ഹരീഷ് പേരാടി, ഗണേഷ് കുമാർ, സന്തോഷ് കീഴാറ്റൂർ, മാമുക്കോയ, ഇന്നസെന്റ്, മണിക്കുട്ടൻ, നന്ദു, സുരേഷ് കൃഷ്ണ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്നിട്ടുള്ള ഈ ചിത്രം ഇംഗ്ലീഷിലും റിലീസ് ചെയ്യുന്നുണ്ട്. തിരു കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് അയ്യപ്പൻ നായരാണ്. രാഹുൽ രാജ് പശ്ചാത്തല സംഗീതമൊരുക്കിയപ്പോൾ ഗാനങ്ങൾ ഒരുക്കിയത് റോണി റാഫേൽ ആണ്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago