Categories: MalayalamNews

സുരേഷ് ഗോപി ചിത്രം പാപ്പനിലൂടെ “ക്യുബ്സ് ഇന്റർനാഷണൽ” മലയാള ചലച്ചിത്ര നിർമാണ രംഗത്തേക്ക്

ലോജിസ്റ്റിക്, കൺസ്ട്രക്ഷൻ , ട്രെഡിങ്, ഭക്ഷ്യവ്യാപാര രംഗത്തെ മികച്ച കമ്പനിയായ ക്യുബ്സ് ഇന്റർനാഷണൽ ജോഷി സംവിധാനം ചെയ്യുന്ന “പാപ്പൻ” എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്നു. തൃശൂർ ജില്ലയിലെ തളിക്കുളത്തു ജനിച്ചു വളർന്നു ഇപ്പോൾ എറണാകുളത്തു സ്ഥിര താമസമാക്കിയ ഷെരീഫ് മുഹമ്മദ്‌ ആണ് ക്യുബ്സ് ഇന്റർനാഷണലിന്റെ സാരഥി. സുരേഷ് ഗോപിയുടെ ശക്തമായ കഥാപാത്രവുമായി എത്തുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ അഭിനേതാക്കളുടെ നീണ്ട നിര തന്നെയുണ്ട്. ബിഗ് ബജ്റ്റില്‍ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ സൂപ്പർ സ്റ്റാർ ചിത്രം, ഡേവിഡ് കാച്ചപ്പിള്ളിക്കൊപ്പം ചേർന്നാണ് ക്യൂബ്സ് ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്നണ്.

ജോഷിയുടെ കഴിഞ്ഞ ചിത്രമായ പൊറിഞ്ചു മറിയം ജോസ് ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. ദുബൈയിലും ഖത്തറിലും ഇന്ത്യയിലും ആയി ഏഴു കമ്പനികളിലായി നിക്ഷേപമുള്ള ഈ കമ്പനി മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും ചിത്രങ്ങൾ നിർമ്മിക്കാനും വിതരണം ചെയ്യാനുമുള്ള പദ്ധതികളുണ്ടെന്ന് ഷെരീഫ് മുഹമ്മദ്‌ പറഞ്ഞു. നല്ല സിനിമകളുടെ ഭാഗമായി മലയാള സിനിമയെ ലോക നിലവാരത്തിൽ എത്തിക്കാനും വിദേശ വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനും നിരവധി സൂപ്പർ പ്രൊജക്റ്റുകൾ കമ്പനിയുടെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago