Categories: MalayalamNews

‘വാരിയംകുന്ന’നെ പ്രതി പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം; അമ്മയെ അപകീർത്തിപ്പെടുത്തി യുവതിയുടെ ഫേസ്ബുക് പോസ്റ്റ്

പിറന്ന നാടിന്റെ വിമോചനത്തിന് വേണ്ടി വൈദേശികാധിപത്യത്തോട് സന്ധിയില്ലാതെ സമരം ചെയ്ത മലബാറിലെ മാപ്പള മക്കളുടെ ചരിത്രമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്യാഗോജ്ജലമായ ഒരേടുകൂടിയായ 1921ലെ മലബാര്‍ വിപ്ലവം. ഈ ചരിത്രമിനി സിനിമ ആവുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് ആഷിക് അബു ആണ്. ചിത്രത്തിൽ പരാമർശിക്കുന്നത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാകും. ചിത്രത്തിന്റെ പേര് വാരിയംകുന്നൻ എന്നാണ്. സിക്കന്ദർ, മൊയ്ദീൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഹർഷദ്, റമീസ് എന്നിവരും ഛായാഗ്രഹണം ഷൈജു ഖാലിദും ആണ്.
എന്നാൽ ഈ പുതിയ ചിത്രത്തെ പ്രതി പൃഥ്വിരാജിനെതിരെ സംഘടിതമായ ഒരു സൈബർ ആക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ അമ്മയെ വരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് ആക്രമണം. അംബിക ജെ കെ എന്ന യുവതിയാണ് പൃഥ്വിരാജിന്റെ അമ്മയെ അപകീർത്തിപ്പെടുത്തിയിരിക്കുന്നത്. “ഇതിലും ഭേദം ലേശം മസാലയൊക്കെ ചേർത്ത് നിന്‍റെ തള്ളയുടെ ആദ്യ കെട്ടിന്റെ കഥ പറയുന്നതാണ്!” എന്ന ക്യാപ്ഷനോട് കൂടിയാണ് യുവതി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ശക്തമായ എതിർപ്പാണ് സൈബർ ആക്രമണത്തിന് എതിരെ നടക്കുന്നത്. എഴുത്തുകാരിയും പ്രൊഫെസറുമായ ദീപ നിഷാന്തും എതിർപ്പുമായി മുന്നോട്ട് വന്നിട്ടുണ്ട്. “ഒരു നടൻ അയാളഭിനയിക്കാൻ പോകുന്ന ചിത്രത്തെപ്പറ്റി അയാളുടെ ഫേസ്ബുക്ക് പേജിലെഴുതിയപ്പോൾ ഒരു സ്ത്രീയിട്ട പോസ്റ്റാണ്… ആ നടനെപ്പറ്റിയോ ചിത്രത്തെപ്പറ്റിയോ ഉള്ള വിമർശനമോ വിയോജിപ്പോ അല്ല ഇത്. ഹീനമായ വ്യക്ത്യധിക്ഷേപമാണ്. അത്രയ്ക്കും നീചമായ മനസ്സിൽ നിന്നു മാത്രം പുറപ്പെടുന്ന വാക്കുകളാണിത്. പൃഥ്വിരാജ് സുകുമാരൻ ഇതിനെ നിയമപരമായിത്തന്നെ നേരിടുമെന്ന് കരുതുന്നു..” എന്നാണ് ദീപ് നിഷാന്ത് കുറിച്ചത്.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago