Categories: Bollywood

സൽമാൻ ഖാൻ എന്റെ കരിയർ തകർത്തു,കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി; സല്ലുവിനെതിരെ ദബാംഗ് സംവിധായകൻ

‘ദബങ്’ സംവിധായകന്‍ അഭിനവ് സിങ് കശ്യപ് ബോളിവുഡ് താരം സൽമാൻ ഖാനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും സൽമാൻഖാന് മടിയില്ല എന്നാണ് അഭിനവിന്റെ വാദം. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ കഴിഞ്ഞ പത്തു വർഷങ്ങളായി താൻ ഇത് അനുഭവിക്കുന്നതാണ് എന്നും തന്റെ കയ്യിൽ നിരവധി തെളിവുകൾ ഉണ്ടെന്നും അഭിനവ് പറഞ്ഞു.

സൽമാൻ ഖാൻ നായകനായ ദബങ് സംവിധാനം ചെയ്തത് അഭിനവ് ആയിരുന്നു. എന്നാൽ ആ ചിത്രത്തിന് ശേഷം സ്വതന്ത്രമായി ഒരു ചിത്രം ചെയ്യാൻ തയ്യാറായ അഭിനവിനെതിരെ നിരന്തരമായ പീഡനങ്ങൾ ആയിരുന്നു സൽമാൻഖാന്റെ കുടുംബത്തിൽ നിന്നും ഉണ്ടായത്. മറ്റ് നിർമാണ കമ്പനികളുമായി ഇദ്ദേഹം കരാർ ഒപ്പിടാൻ തയ്യാറായെങ്കിലും സൽമാൻ ഖാന്റെ ഭീഷണിക്ക് മുമ്പിൽ അവരെല്ലാം വഴങ്ങി. ഒടുവില്‍ റിലയന്‍സുമായി സഹകരിച്ച് ‘ബേശരം’ എന്ന സിനിമ സംവിധാനം ചെയ്യാന്‍ അഭിനവിനായി. എന്നാല്‍ ആ ചിത്രത്തിനെതിരെ മോശം പ്രചാരണമാണ് സല്‍മാന്‍ ഖാന്റെ ഏജന്‍സി അഴിച്ചുവിട്ടതെന്ന് അഭിനവ് ആരോപിച്ചു. ചിത്രത്തിന്റെ റിലീസ് മുടക്കാൻ സൽമാൻഖാൻ ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ട്രോളുകളും പ്രചാരണങ്ങളും നടത്തി സൽമാൻ ഖാൻ ചിത്രത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു എങ്കിലും ബോക്സ് ഓഫീസില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും 58 കോടി നേടാന്‍ സിനിമയ്ക്കു കഴിഞ്ഞു. പിന്നീട് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിൽക്കുവാൻ ശ്രമിച്ചപ്പോഴും സൽമാൻ ഖാന്റെ കുടുംബത്തിൽ നിന്നും ഭീഷണിയും എതിർപ്പുകളും ഉണ്ടായിരുന്നു. തന്റെ കരിയർ മാത്രമല്ല വ്യക്തിജീവിതവും തകർക്കുവാൻ ഇവർ ശ്രമിച്ചെന്നും അഭിനവ് പറയുന്നുണ്ട്.

കുടുംബാംഗങ്ങളെ അപകടപ്പെടുത്തുമെന്നും ബലാത്സംഗം ചെയ്യുമെന്നും വരെ ഭീഷണികൾ നേരിട്ടു. ഇതിന്റെ ഭാഗമായി വിവാഹബന്ധം വരെ നടത്തേണ്ടിവന്നു എന്നും അഭിനവ് പറയുന്നു. സൽമാൻഖാന്റെ ഇഷ്ടങ്ങൾക്ക് മുമ്പിൽ മുട്ടുമടക്കാത്തതിന്റെ പേരിൽ ആണ് ഇത്രയും പീഡനങ്ങൾ ഏൽക്കേണ്ടി വന്നത് എന്നും അദ്ദേഹത്തിന്റെ ഇഷ്ടത്തിനനുസരിച്ച് മാറുവാൻ തനിക്ക് സാധിക്കില്ല എന്നും അഭിനവ് പറയുന്നു. മീ ടൂ, ബോയ്കോട്ട് സല്‍മാന്‍ ഖാന്‍ എന്നീ ഹാഷ്‍ടാഗുകളോടെ അഭിനവ് പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ അഭിനവിന്റെ പോസ്റ്റ് പങ്കുവച്ചു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago