രാ രാ രാക്കമ്മയ്‌ക്ക് ചുവടു വെക്കൂവെന്ന് ജാക്വിലിൻ ഫെർണാണ്ടസ്; വിജയിക്ക് മൂവി പ്രീമിയറിൽ ഭാഗമാകാൻ അവസരം

ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്, തെന്നിന്ത്യൻ താരം കിച്ച സുദീപ് എന്നിവർ നായകരായി എത്തുന്ന പുതിയ കന്നഡ ചിത്രമാണ് വിക്രാന്ത് റോണ. ചിത്രത്തിലെ രാ രാ രാക്കമ്മ ഗാനം കഴിഞ്ഞദിവസം ആയിരുന്നു യുട്യൂബിൽ റിലീസ് ചെയ്തത്. ഒരു ഫാന്റസി ആക്ഷൻ ചിത്രമായാണ് വിക്രാന്ത് റോണ ഒരുങ്ങുന്നത്. ജൂലൈ 28ന് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ പ്രദർശനത്തിന് എത്തും. കന്നഡയിൽ ഒരുങ്ങുന്ന ചിത്രമായ വിക്രാന്ത് റോണ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിൽ മൊഴി മാറ്റം നടത്തി എത്തും.

ചിത്രത്തിലെ രാരാ രാക്കമ്മ പാട്ടിന് ചുവടു വെക്കാൻ ആരാധകരെ ക്ഷണിച്ചിരിക്കുകയാണ് നായികയായ ജാക്വിലിൻ ഫെർണാണ്ടസ്. രാ രാ രാക്കമ്മയ്ക്ക് ചുവടു വെച്ച് അഞ്ചു ലക്ഷമോ അതിലധികമോ ലൈക്കും പത്തു ലക്ഷമോ അതിലധികമോ വ്യൂസും നേടുന്നവരെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനമാണ്. വിക്രാന്ത് റോണ ടീം നൽകുന്ന ഒരു പേഴ്സണലൈസ്ഡ് ഹാംപർ ലഭിക്കുന്നതിന് ഒപ്പം സിനിമയുടെ പ്രീമിയറിൽ ഭാഗമാകാനുള്ള അവസരമാണ് കാത്തിരിക്കുന്നത്. #RaRaRakkamma എന്ന ഹാഷ് ടാഗിൽ വേണം വീഡിയോ പങ്കുവെക്കാൻ. വിക്രാന്ത് റോണയെ ടാഗ് ചെയ്യാനും മറക്കരുത്. ജൂലൈ 28നാണ് വിക്രാന്ത് റോണ റിലീസ് ചെയ്യുന്നത്.

അനൂപ് ഭണ്ഡാരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ശാലിനി ജാക്ക് മഞ്ജു, അലങ്കാർ പാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുദീപിന്റെ കിച്ച ക്രിയേഷൻസും നിർമാണത്തിൽ പങ്കാളിയാണ്. കാമറ – വില്യം ഡേവിസ്, സംഗീതസംവിധാനം – ബി അജിനേഷ് ലോകനാഥ്, എഡിറ്റിംഗ് – ആഷിഖ് കയ്സഗോളി. റാ റാ റാക്കമ്മ യുട്യൂബിൽ ഇതിനകം ഹിറ്റായി കഴിഞ്ഞു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago