മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞദിവസം. പിറന്നാൾ ദിനത്തിൽ അച്ഛന് സ്നേഹത്തിൽ പൊതിഞ്ഞ ആശംസകൾ ആണ് മകൾ മീനാക്ഷി നേർന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം ആരാധകരുടെ മനസും കീഴടക്കുന്നതായിരുന്നു. കുഞ്ഞു മീനാക്ഷിയെ ദിലീപ് എടുത്തുകൊണ്ടു നിൽക്കുന്ന ഒരു ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ മീനാക്ഷി പങ്കുവെച്ചത്. ‘ജന്മദിനാശംസകൾ അച്ഛാ, ഞാൻ നിന്നെ സ്നേഹിക്കുന്നു’ (Happy birthday Acha I love youu) ചിത്രത്തിനൊപ്പം മീനാക്ഷി കുറിച്ച വരികൾ ഇങ്ങനെ. കഴിഞ്ഞ ദിവസം അനിയത്തി മഹാലക്ഷ്മിയുടെ പിറന്നാൾ ദിനത്തിലും അതിനു മുമ്പ് കാവ്യ മാധവന്റെ പിറന്നാൾ ദിനത്തിലും ആശംസകളുമായി മീനാക്ഷി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ ദിലീപിന് ആശംസകളുമായി എത്തിയത്. ജനപ്രിയനായകന് ജന്മദിനാശംസകൾ എന്ന് നിരവധി പേർ ഈ ചിത്രത്തിന് കമന്റായി താഴെ കുറിച്ചു. 1968 ഒക്ടോബർ 27ന് ആയിരുന്നു പത്മനാഭൻ പിള്ളയുടെയും സരോജയുടെയും മൂത്ത മകനായി ദിലീപ് ജനിച്ചത്. ആദ്യകാലങ്ങളിൽ മിമിക്രി വേദികളിൽ സജീവമായിരുന്ന ദിലീപ് പിന്നീട് മലയാളസിനിമയിലേക്ക് സഹസംവിധായകനായി എത്തുകയായിരുന്നു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സർക്കാരിന്റെ മികച്ച നടനുള്ള 2011-ലെ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു.
1992ലാണ് എന്നോടിഷ്ടം കൂടാമോ എന്ന ചിത്രം പുറത്തിറങ്ങിയത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. സല്ലാപം എന്ന ചിത്രത്തിലെ ജനശ്രദ്ധ പിടിച്ചു പറ്റിയ ദിലീപ് ഈ പുഴയും കടന്ന്, പഞ്ചാബി ഹൗസ്, സുന്ദരക്കില്ലാഡി, ചന്ദ്രനുദിക്കുന്ന ദിക്കിൽ, ദീപസ്തംഭം മഹാശ്ചര്യം, മേഘം, ജോക്കർ, തെങ്കാശിപ്പട്ടണം, മിസ്റ്റർ ബട്ട്‌ലർ, ഇഷ്ടം, ഈ പറക്കും തളിക, സൂത്രധാരൻ, ദോസ്ത്, കുഞ്ഞിക്കൂനൻ, കല്ല്യാണരാമൻ, മീശമാധവൻ, പട്ടണത്തിൽ സുന്ദരൻ, സി.ഐ.ഡി മൂസ, സദാനന്ദന്റെ സമയം, തിളക്കം, കഥാവശേഷൻ, ചാന്തുപൊട്ട്, വിനോദയാത്ര, പച്ചക്കുതിര, ട്വൻറി20, കൽക്കട്ടാ ന്യൂസ്, പാസഞ്ചർ, ബോഡി ഗാർഡ്, ആഗതൻ, പാപ്പി അപ്പച്ചാ, കാര്യസ്ഥൻ, വെള്ളരിപ്രാവിന്റെ ചങ്ങാതി, മൈ ബോസ്, ചന്ദ്രേട്ടൻ എവിടെയാ, 2 കൺട്രീസ്, രാമലീല, കമ്മാര സംഭവം തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ ദിലീപ് അഭിനയിച്ചു. നാദിർഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ ആണ് ഇനി റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…