Dayyana Hameed's sizzling look in kancheepuram saree
അവതാരകയായി കരിയർ തുടങ്ങി അഭിനയത്തിലേക്ക് കടന്നുവന്ന നടിയാണ് ഡയാന ഹമീദ്. അഭിനയിക്കുവാനുള്ള ആഗ്രഹം നേരത്തെ ഇല്ലായിരുന്നുവെങ്കിലും ഇപ്പോൾ സിനിമ തന്റെ പാഷനായി മാറിയെന്നാണ് ഡയാന പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ ഡയാന ഇപ്പോൾ തമിഴിലും മലയാളത്തിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. ടോം ഇമ്മട്ടി ഒരുക്കിയ ദി ഗാംബ്ലർ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്ന് വന്നത്. തുടർന്ന് യുവം, മിസ്റ്റർ കുട്ടേട്ടൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപി നായകനാകുന്ന പാപ്പനാണ് ഡയാനയുടെ പുതിയ ചിത്രം.
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന ഡയാനയെ സ്റ്റാര്‍ മാജിക്കില്‍ എത്തിയതോടെയാണ് ഒരുപാട് പേര്‍ ശ്രദ്ധിക്കുന്നത്. താനെന്ന വ്യക്തിയെയും കലാകാരിയെയും അടയാളപ്പെടുത്തിയ പരിപാടി അതാണെന്നാണ് ഡയാന പറയുന്നത്. “കുറച്ച് നാള്‍ മുന്‍പ് വരെ ആങ്കറിങ് ആയിരുന്നു പാഷന്‍. ഇപ്പോള്‍ അത് മാറി. അഭിനയത്തിനാണ് കൂടുതല്‍ ശ്രദ്ധ. നല്ല സിനിമകളുടെ ഭാഗമാകാനും നല്ല റോളുകള്‍ തിരഞ്ഞെടുക്കാനും പറ്റണം. അതിന് വേണ്ടി വര്‍ക്ക് ചെയ്യണം. മറ്റുള്ള താരങ്ങളെ കണ്ട് പഠിക്കണം. അങ്ങനെ ഒരുപാട് താല്‍പര്യങ്ങള്‍ ഇപ്പോഴുണ്ട്. മുന്‍പ് സിനിമയെ ഇത്രയധികം സ്‌നേഹിച്ചിരുന്നോ എന്ന കാര്യത്തില്‍ സംശയമാണ്. സത്യത്തില്‍ ഞാനിപ്പോഴാണ് അതൊക്കെ തിരിച്ചറിഞ്ഞത്.” ഡയാന പറയുന്നത്.
നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും ആരാധകരുടെ മനം കവരുന്ന ഡയാനയുടെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയ ഇപ്പോൾ കീഴടക്കിയിരിക്കുന്നത്. ഗോൾഡ് ആൻഡ് മജെന്ത കാഞ്ചീപുരം സാരിയുടുത്തുള്ള ഡയാനയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ആഷിഖ് ഹസനാണ്.സറീന ബോട്ടിക്കാണ് ഡിസൈനർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…