നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമായ ഡിയർ ഫ്രണ്ടിന്റെ ട്രെയ്ലർ പുറത്തിറങ്ങി. തന്മാത്രയിലെ മോഹൻലാലിന്റെ മകനായി അഭിനയിച്ച അർജുൻ ലാലും ഷറഫുവും സുഹാസും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഹാപ്പി അവേഴ്സ് എന്റര്ടൈന്മെന്റിന്റേയും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്മാൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ജൂൺ 10ന് ഡിയർ ഫ്രണ്ട് സെൻട്രൽ പിക്ച്ചേഴ്സ് തീയേറ്ററിൽ എത്തിക്കും.
‘പട’യിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടൻ അർജുൻ രാധാകൃഷ്ണനും ചിത്രത്തിൽ എത്തുന്നുണ്ട്. അഞ്ച് സുഹൃത്തുക്കളുടെ കഥയും അവർക്കിടയിൽ സംഭവിക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. ടോവിനോ തോമസ്, ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ, അർജുൻ ലാൽ തുടങ്ങിയവർ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാംഗ്ലൂർ, മുംബൈ, കൊച്ചി എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷൻ.
ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് ദീപു ജോസഫ് തുടങ്ങിയവരാണ് നിർവഹിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ, തമാശ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘ഡിയർ ഫ്രണ്ട്’. ഫഹദ് ഫാസില്‍ നായകനായ ‘അയാള്‍ ഞാനല്ല’ എന്ന സിനിമക്ക് ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…