പുതുമുഖങ്ങളെ അണിനിരത്തി പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. വളരെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് കാസ്റ്റിംഗ് കോളിനായി പോളി ജൂനിയർ പിക്ചേഴ്സ് റിലീസ് ചെയ്തത്. ‘ഡിയർ സ്റ്റുഡന്റ്സ്’ എന്ന സിനിമയിലേക്ക് ആണ് പുതുമുഖങ്ങളെ തേടുന്നത്. സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതരായ സന്ദീപ് കുമാറും ജോർജ് ഫിലിപ്പ് റോയിയും ചേർന്നാണ്.
കാസ്റ്റിംഗ് കോൾ വീഡിയോയിലും അവർ ഇരുവരും തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. പ്രേമം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റ് ചെയ്‌തിട്ടുള്ളവരാണ് ഇരുവരും. പതിനാറ് വയസിനും 22 വയസിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് അന്വേഷിക്കുന്നത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള സെൽഫ് ഇൻട്രോഡക്ഷൻ വീഡിയോയും മേക്കപ്പ് ഇല്ലാതെയുള്ള ഫോട്ടോസുമാണ് അയക്കേണ്ടത്.
dsmovieauditions@gmail.com എന്ന മെയിൽ ഐഡിയിലേക്കാണ് അയക്കേണ്ടത്.
വളരെ രസകരമായ രീതിയിലാണ് കാസ്റ്റിംഗ് കോൾ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ‘നിശ്ശബ്ദവും നിശ്ചലവുമായ ഒരു സ്കൂൾ കവാടം. ആർത്തിരമ്പുന്ന കുട്ടികളെയും കാത്ത് അനാഥമായ പടവുകൾ. ശാന്തമായി ചിന്നിച്ചിതറി കിടക്കുന്ന വിജനമായ ഇടനാഴികകൾ.’ – എന്നാൽ പിള്ളാർക്ക് മനസിലാകുന്ന രീതിയിൽ സിമ്പിൾ ആയി പറയാൻ പറയുമ്പോൾ, ‘ഒരു സ്കൂൾ, അതിന്റെ കുറേ അടിപൊളി വിഷ്വൽസ്, അതായത് ക്ലാസ് റൂം, സ്റ്റയിർസ്, ഗ്രൗണ്ട്, ലൈബ്രറി, ലാബ് അങ്ങനങ്ങനെ. എന്നിട്ട് ഈ സ്കൂളിലേക്ക് കുട്ടികളെ വേണമെന്ന് പറഞ്ഞ് ക്യാമറ വന്ന് ഈ ബോർഡിന്റെ മുമ്പിലങ്ങനെ നിൽക്കും’ – വീഡിയോ തീരുമ്പോൾ ക്ലാസ് മുറിയിലെ ബ്ലാക്ക് ബോർഡിൽ എഴുതിയിട്ടിരിക്കുന്ന കാസ്റ്റിംഗ് കോൾ സ്ക്രീനിൽ തെളിയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…