അച്ഛന് കത്തെഴുതി സമ്മാനം നേടാം; കാത്തിരിക്കുന്നത് ഐഫോണ്‍ 14 പ്രോ അടക്കം നിരവധി സമ്മാനങ്ങള്‍; വ്യത്യസ്ത കോണ്ടസ്റ്റുമായി ‘ഡിയര്‍ വാപ്പി’ ടീം

ലാലും അനഘ നാരായണനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഡിയര്‍ വാപ്പി. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധവും അവരുടെ സ്വപ്‌നങ്ങളുമെല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. റിലീസിനൊരുങ്ങുന്ന ചിത്രത്തിനായി ഒരു കോണ്ടസ്റ്റ് ഒരുക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളാണ്. അച്ഛനായി കത്തെഴുതുകയാണ് മത്സരം. ഒന്നാം സമ്മാനമായി ലഭിക്കുക ഐഫോണ്‍ 14 പ്രോയാണ്. ഇത് കൂടാതെ നിരവധി സമ്മാനങ്ങളും മത്സരാര്‍ത്ഥികളെ കാത്തിരിക്കുന്നുണ്ട്.

രണ്ടാം സമ്മാനമായി രണ്ട് സാംസങ് ഫോണുകളുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. മൂന്നാം സമ്മാനമായി നാല്‍പതിനായിരം രൂപ വില വരുന്ന രണ്ട് ലാപ്‌ടോപുകളും ലഭിക്കും. അച്ഛന് കത്തെഴുതാന്‍ മകള്‍ക്കാണ് അവസരം ഒരുക്കിയിരിക്കുന്നത്. മലയാളത്തിലോ ഇംഗ്ലീഷിലോ കത്തെഴുതാം. ഇതിനായി പ്രായപരിധി നിശ്ചയിച്ചിട്ടില്ല. അച്ഛനൊപ്പമുള്ള ഒരു ഫോട്ടോയും അയയ്ക്കണം. തയ്യാറാക്കിയ കത്ത് ഫെബ്രുവരി അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് മുന്‍പായി +916282423439 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് ചെയ്യുകയോ, ‘Crown Films, Geo Infopark, Kinfra Park, Infopark P.O, Kakkanad, Kochi, Kerala – 682042, India’ എന്ന വിലാസത്തിലേക്ക് അയക്കുകയോ ആണ് വേണ്ടത്.

ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിരഞ്ജ്, മണിയന്‍ പിള്ള രാജു, ജഗദീഷ്, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ, ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈലാസ് മേനോന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടേതാണ് വരികള്‍.

ഛായാഗ്രഹണം- പാണ്ടികുമാര്‍, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ, ചിത്രസംയോജനം- ലിജോ പോള്‍, ശബ്ദ മിശ്രണം- എം ആര്‍ രാജാകൃഷ്ണന്‍, കലാസംവിധാനം- അജയ് മങ്ങാട്, ചമയം – റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ – നജീര്‍ നാസിം, സ്റ്റില്‍സ് – രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ – സക്കീര്‍ ഹുസൈന്‍, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി അസിസ്റ്റന്റ് ഡയറക്ടേഴ്സ് – അമീര്‍ അഷ്റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍, പി.ആര്‍.ഒ – ആതിര ദില്‍ജിത്ത്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

6 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago