എല്ലാ വീട്ടമ്മമാരെ പോലെ ഭര്‍ത്താവിന്റെ പേഴ്‌സില്‍ നിന്ന് ഞാനും പണം എടുക്കാറുണ്ട് !!! കുസൃതി നിറഞ്ഞ ഉത്തരങ്ങളുമായി ദീപിക പദുക്കോണ്‍

നടന്‍ രണ്‍വീര്‍ സിങ്ങും ദീപികയും ബോളിവുഡിലെ സ്‌റ്റൈലിഷ് ദമ്പതികളാണ്. ഇരുവരുടേയും വസത്രധാരണം എപ്പോഴും ബോളിവുഡ് കോളങ്ങളിലും ശ്രദ്ദ നേടാറുണ്ട്. മുഖ്യ വേദികളില്‍ താരങ്ങള്‍ എത്തുന്ന സ്റ്റൈലും വസ്ത്രവും എല്ലാം സോഷ്യല്‍ മീഡിയയിലും ചര്‍ച്ച വിഷയമാകാറുണ്ട്. വ്യത്യസ്തമായ വസ്ത്രം ധരിച്ച് എത്താന്‍ താരങ്ങള്‍ മിക്കപ്പോഴും ശ്രദ്ദിക്കാറുണ്ട്..ഇപ്പോഴിത രണ്‍വീറിന്റെ വസ്ത്രം നല്‍കിയ എട്ടിന്റെ പണിയെ കുറിച്ച് ദീപിക ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ.് കപില്‍ ശര്‍മയുടെ ഷോയിലാണ് ദീപിക ഇക്കാര്യം തുറന്ന് പറഞ്ഞത്. ബാഴ്‌സലോണയിലെ സംഗീത പരിപാടിയില്‍ രണ്‍വീറിനോടൊപ്പം പങ്കെടുക്കുമ്പോഴാണ് സംഭവം നടന്നത്.

രണ്‍വീര്‍ വളരെ റൊമാന്റിക്കാണെന്നും പക്ഷെ വളരെ പെട്ടെന്ന് സന്തോഷിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന് പ്രകൃതക്കാരന്‍ ആണെന്നും ദീപിക പറഞ്ഞു. അന്ന് പരിപാടിയില്‍ രണ്‍വീര്‍ എത്തിയത് ലൂസ് പാന്റ് ധരിച്ചായിരുന്നു, പരിപാടിയില്‍ താരം ഡാന്‍സ് ചെയ്യുകയായിരുന്നു പെട്ടെന്ന് പാന്റ് സ്റ്റിച്ച് പൊട്ടിപ്പോയി രണ്‍വീറിന്റെ ശബ്ദം മാറി തനിക്ക് ടെന്‍ഷന്‍ ആകുകയും ചെയ്തുവെന്നും ദീപിക പറഞ്ഞു. എല്ലാവരും പരിപാടി ആസ്വദിച്ചപ്പോള്‍ താന്‍ അവിടെ ഇരുന്ന് കീറിയ പാന്റ് തുന്നുകയായിരുന്നുവെന്ന് ദീപിക പറഞ്ഞു. മാത്രമല്ല എല്ലാ വീട്ടമ്മമാരെ പോലെ താനും രണ്‍വീറിന്റെ പോക്കറ്റില്‍ നിന്നും പൈസ കട്ടെടുക്കാറുണ്ടെന്നും താരം പറഞ്ഞു. താരത്തിന്റെ പുറത്തിറങ്ങാനിക്കുന്ന ഏറ്റവും പുതിയ ചിത്രം ഛാപക് ആണ്. ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥയാണ് പ്രമേയം

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago