മോഹൻലാൽ എന്ന സൂപ്പർ താരത്തെയും തമ്പി കണ്ണന്താനം എന്ന മികച്ച സംവിധായകനെയും സൃഷ്ടിച്ച ആ ചിത്രത്തിന് ഇന്ന് പ്രായം 33 തികഞ്ഞിരിക്കുകായാണ്. ചരിത്രം തിരുത്തിയ മുന്നേറ്റങ്ങൾക്ക് ആഴം കൂട്ടിയ മോഹൻലാൽ എന്ന നടന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായിരുന്നു രാജാവിന്റെ മകൻ. ചിത്രം തിയേറ്ററുകളിലെത്തിയിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇപ്പോഴും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ആ ചിത്രം. രാജാവിന്റെ മകൻ ആയി ആദ്യം നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്നും എന്നാൽ അദ്ദേഹത്തിന് ഡേറ്റ് ഇല്ലാതിരുന്നതിനാൽ കഥാപാത്രം മോഹൻലാലിലേക്കെത്തുകയായിരുന്നു എന്നും സിനിമയുടെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.
ഒരു പരാജയപ്പെട്ട സംവിധായകൻ എന്ന തമ്പിയുടെ പേര് മാറ്റിയെടുക്കണം എന്ന വാശിയായിരുന്നു ഈ ചിത്രത്തിന്റെ അടിത്തറ എന്നും അദ്ദേഹം തുറന്നു പറഞ്ഞു. അന്നാദ്യമായാണ് ഡെന്നിസ് ലാലിനെ കാണുവാൻ എത്തിയത്. അദ്ദേഹം പത്മരാജന്റെ ഒരു സിനിമയുടെ സെറ്റിൽ ആയിരുന്നു. കഥ പറയുവാൻ എപ്പോൾ വരണം എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ടെന്നിസിനെ അത്ഭുതപ്പെടുത്തി. കഥ കേൾക്കണ്ട നിങ്ങളെ വിശ്വാസമാണ് ഞാൻ റെഡിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ ഉറപ്പ് നിരവധി പ്രതിസന്ധികൾ ഉണ്ടെങ്കിലും മുൻപോട്ടു പോകുവാൻ തമ്പിയെ സഹായിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…