Categories: ActressCelebrities

‘ഇങ്ങനെയൊരാളെയാണോ പ്രണയിക്കാന്‍ കിട്ടിയത്’; സംവിധായകന്‍ രാജകുമാരനെ വിവാഹം കഴിച്ചപ്പോള്‍ നേരിട്ട പരിഹാസങ്ങളെക്കുറിച്ച് ദേവയാനി

കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ നടിയാണ് ദേവയാനി. ഒരുപാട് മലയാളചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം മഹാരാഷ്ട്ര സ്വദേശിയാണ്. നിരവധി നല്ല ചിത്രങ്ങളില്‍ ഭാഗമായ താരം സീരിയലുകളിലും സജീവമായിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളില്‍ താരം ഇപ്പോഴും സജീവമാണ്.

ഒരുമിച്ച് ചെയ്ത ചിത്രങ്ങളിലൂടെ പ്രശസ്ത സംവിധായകനായ രാജകുമാരനുമായി ദേവയാനി സൗഹൃദത്തില്‍ ആവുകയും പ്രണയത്തെ തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഒരുപാട് പരിഹാസങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇരുവരും ഇരയായിരുന്നു. ഭര്‍ത്താവിന് സൗന്ദര്യം ഇല്ല എന്നായിരുന്നു പലരുടെയും ആക്ഷേപം. എന്നാല്‍ അതൊന്നും തന്നെ ദേവയാനി കണക്കിലെടുത്തിട്ടില്ല. അന്ന് അനുഭവിച്ച പരിഹാസങ്ങളെ പറ്റി ഇപ്പോള്‍ പറയുകയാണ് താരം.

സുന്ദരിയായ ദേവയാനിക്ക് എല്ലാ മേഖലയിലും കടുത്ത പരിഹാസം അനുഭവിക്കേണ്ടി വന്നു. കറുത്ത് മെലിഞ്ഞ പൊക്കം കുറഞ്ഞ യാതൊരു ഭംഗിയും ഇല്ലാത്ത പങ്കാളിയെ ആണോ പ്രണയിക്കാന്‍ കിട്ടിയത് എന്ന തരത്തിലുള്ള സംസാരങ്ങള്‍. വീട്ടുകാരുടെ ഭാഗത്തുനിന്നുപോലും ഈ ബന്ധത്തിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു. എന്നാല്‍ സ്‌നേഹമെന്ന ഒറ്റ മാനദണ്ഡം വച്ച് മാത്രം ആണ് ദേവയാനി തന്റെ പങ്കാളിയെ അളന്നത്. ഇതുതന്നെയാണ് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പുകള്‍ അവഗണിക്കാന്‍ ദേവയാനിക്ക് ശക്തിപകര്‍ന്നത്. സ്വന്തം ഇഷ്ടത്തോടെയാണ് ഇരുവരും വിവാഹം ചെയ്തത്. സന്തുഷ്ടമായ ദാമ്പത്യം വിമര്‍ശകരുടെ വായ അടപ്പിച്ചു. സൗന്ദര്യം ഇല്ലായ്മയാണ് എല്ലാവരുടെയും പ്രശ്‌നം എങ്കില്‍ തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്ന് ദേവയാനി പറയുന്നു.

അദ്ദേഹത്തിന് സൗന്ദര്യം കുറവാണെന്ന് യാതൊരു രീതിയിലും തനിക്ക് തോന്നിയിട്ടില്ല. പുറംമോടിയില്‍ മാത്രം ആണ് സൗന്ദര്യം എന്ന് ആരാണ് പറഞ്ഞത്. മനസ്സിലാണ് ഒരാളുടെ സൗന്ദര്യം വേണ്ടത്. തന്റെ ഭര്‍ത്താവിന് അത് ആവോളമുണ്ട്. തന്നെ കൊച്ചുകുട്ടിയെപ്പോലെ പരിചരിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ഏറ്റവും മനോഹരമായ ദാമ്പത്യജീവിതം ആയാണ് താന്‍ ഇത് കണക്കാക്കുന്നതെന്നും ദേവയാനി പറയുന്നു. രണ്ടു പെണ്‍മക്കളാണ് ഇരുവര്‍ക്കും.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago