മകൾ നന്നു എന്ന നന്ദനയുടെ വിവാഹ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സിനിമ താരം ദേവി അജിത്ത്. മകളെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് ദേവിക്ക്. പഠിച്ച് ജോലി നേടിയെങ്കിലും ഇപ്പോഴും അവൾ എനിക്ക് കൊച്ചുകുട്ടിയാണ് എന്നാണു ദേവി പറയുന്നത്. ഇപ്പോൾ മകളുടെ വിവാഹ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ദേവി.
ഈ വരുന്ന ജൂലൈ ഒന്നിന് ആണ് നന്നുവും സിദ്ധാർഥും തമ്മിലുള്ള വിവാഹം. കഴിഞ്ഞ 11 നു ആണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു നിശ്ചയം. വർഷങ്ങൾ ആയി അറിയാവുന്ന കുടുംബം ആണ് സിദ്ധാർത്ഥിന്റെത്. നിന്നുവും സിദ്ധാർഥും ഒന്നിച്ച് പഠിച്ചവർ ആണ്. ഇരുവരും അടുത്ത സുഹൃത്തുക്കളും ആണ്. വിവാഹാലോചനകൾ തുടങ്ങിയപ്പോൾ വീട്ടുകാർ തമ്മിൽ ആലോചിച്ച് തീരുമാനിക്കുകയായിരുന്നു ഇവരുടെ വിവാഹം.
സിദ്ധാർത്ഥിന് കൺസ്ട്രക്ഷൻ ബിസിനെസ്സ് ആണ്. സിദ്ധുവിന്റെ അച്ഛൻ ശാസ്തമംഗലം കൗൺസിലർ ആയിരുന്നു. അദ്ദേഹം നാല് വര്ഷം മുൻപ് മരിച്ചു. ഫിലിം മേക്കിങ് ആണ് സിദ്ധു പഠിച്ചതെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം ബിസിനെസ്സ് ഏറ്റെടുക്കുകയായിരുന്നു. എന്റെ മകൾ ഇപ്പോൾ ചെന്നൈയിൽ ബ്രാൻഡ് കൗൺസിലർ ആയി ജോലി ചെയ്യുന്നു. അവൾ ആണ് എന്റെ ലോകം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവും സന്തോഷവുമാണ് അവളുടെ വിവാഹം. ഈശ്വരാനുഗ്രഹത്താൽ അത് ജൂലൈ ഒന്നിന് സഫലമാകും. അമ്പലത്തിൽ വെച്ചാകും വിവാഹം. അവൾക്ക് 4 വയസുള്ളപ്പോൾ ആയിരുന്നു അജിയുടെ മരണം. അന്ന് മുതൽ അവൾക്ക് അച്ഛനും അമ്മയും ഞാൻ തന്നെയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…