തമിഴ് സൂപ്പർതാരം ധനുഷ് നായകനാകുന്ന കർണൻ ടീസർ നാളെ വൈകിട്ട് റിലീസ് ചെയ്യും. പ്രേക്ഷകർക്കിടയിൽ ഇതിനകം തന്നെ പ്രതീക്ഷ വളർത്തിയിരിക്കുന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഇതിനകളെ പുറത്തിറങ്ങിയിരുന്നു. മാരി സെൽവരാജ് സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ കണ്ട വര സൊള്ളുങ്ക, തട്ടൻ തട്ടൻ, പണ്ടാരത്തി പുരാണം എന്നീ ഗാനങ്ങളാണ് പുറത്തിറങ്ങിയത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
ഗ്രാമീണ പശ്ചാത്തലത്തിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകന്റെ മുൻചിത്രമായ പരിയേറും പെരുമാൾ പോലെ മികച്ച ഒരു ചിത്രമായിരിക്കും ഇതെന്നാണ് അറിയുവാൻ കഴിയുന്നത്. മലയാളിയായ രജിഷ വിജയനാണ് ധനുഷിന്റെ നായികയായിയെത്തുന്നത്. ലാൽ, ലക്ഷ്‌മിപ്രിയ ചന്ദ്രമൗലി, അഴഗർ പെരുമാൾ, നടരാജൻ സുബ്രഹ്മണ്യൻ, 96 ഫെയിം ഗൗരി കിഷൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുള്ളി എസ് താനുവാണ് നിർമാണം. ഏപ്രിൽ ഒൻപതിനാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…