കുറച്ച് സിനിമകളെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധന്യ മേരി വർഗീസ്. തലപ്പാവ് എന്ന ചിത്രത്തിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം. എന്നാൽ ധന്യ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് തിരുടി എന്ന തമിഴ് ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചാണ് . മലയാളത്തിൽ നന്മ എന്ന കലാഭവൻ മണി ചിത്രത്തിലൂടെയും. തലപ്പാവിന് ശേഷം വൈരം എന്ന സിനിമയിൽ ടൈറ്റിൽ റോളിൽ തന്നെ തിളങ്ങി ധന്യ.
സോഷ്യൽ മീഡിയയിൽ അധികം ആക്റ്റീവ് അല്ലെങ്കിൽ കൂടിയും ഇടയ്ക്കിടെ ഇൻസ്റ്റാഗ്രാമിൽ ചില ഫോട്ടോസ് താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കാല് പൊക്കി മുക്കാൽ ഭിത്തിക്ക് മുകളിൽ വച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് ധന്യ മേരി വർഗീസ്.
‘ഇതാര് ഇത്തിക്കര പിങ്കിയൊ..?’ എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് താഴെ കമന്റ് ചെയ്‌തിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയിലെ മോഹൻലാൽ അവതരിപ്പിച്ച ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ ഓർമ്മപ്പിച്ചുകൊണ്ട് ധന്യ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഒട്ടനേകം സിനിമകളിൽ നായികയായും സഹനടിയായും ധന്യ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ നൃത്തം, മോഡലിംഗ് തുടങ്ങിയ മേഖലയിലും കഴിവ് തെളിയിച്ച ഒരാളാണ് ധന്യ. കൊച്ചിൻ കലാഭവനിലെ ഒരു കലാകാരി കൂടിയായിരുന്നു താരം. 2012-ൽ താരോത്സവത്തിലെ വിന്നറായ ജോണുമായി വിവാഹിതയാവുകയും പിന്നീട് അഭിനയത്തിൽ നിന്ന് താത്കാലികമായ വിട്ടുനിൽക്കുകയും ചെയ്‌തിരുന്നു. ജോഹൻ എന്ന പേരിൽ ഒരു മകനും ഇരുവർക്കുമുണ്ട്. ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിലൂടെയാണ് ധന്യ പിന്നീട് അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമുള്ള സീരിയലുകളിൽ ഒന്നാണ് ഇത്. സീതാകല്യാണത്തിലെ സീത എന്ന ടൈറ്റിൽ കഥാപാത്രമാണ് ധന്യ അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…