കഴിഞ്ഞവർഷത്തെ പ്രളയത്തിലെ ദുരിത ബാധിതർക്കുള്ള സഹായധനം സർക്കാർ ഇതുവരെ കൃത്യമായി വിതരണം ചെയ്തിട്ടില്ല എന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ധർമ്മജൻ ബോൾഗാട്ടി. വിവാദ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ പ്രതികരിച്ചിട്ടുണ്ട്. സർക്കാരിനെ വിമർശിച്ചതിനെ ഒരു വിഭാഗം അസഭ്യവർഷം കൊണ്ടു നേരിട്ടപ്പോൾ സത്യം പറയാൻ ധർമജൻ ധൈര്യം കാണിച്ചു എന്നതാണ് മറുഭാഗത്തിന്റെ അഭിപ്രായം.
താരം താമസിക്കുന്ന വരാപ്പുഴ പഞ്ചായത്തിനെ ഉദാഹരിച്ച് നടത്തിയ പരാമർശത്തിൽ കഴിഞ്ഞ പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടന്നു തന്നെ കോടികൾ എത്തി എന്നാൽ അതേ വേഗതയിൽ ആ തുക അർഹിക്കുന്നവരുടെ കൈകളിൽ എത്തിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. താരത്തിന്റെ എല്ലാ പോസ്റ്റുകൾക്കും താഴെ അസഭ്യവർഷം നടത്തി ഒരു കൂട്ടം ആളുകൾ പ്രതികരിച്ചപ്പോൾ ധർമ്മജന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന കടുത്ത തീരുമാനങ്ങൾ വരെ ചിലർ മുന്നോട്ട് വച്ചു. സർക്കാർ കാര്യങ്ങൾക്ക് കാലതാമസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതിൽ രോഷം കൊള്ളുന്നതിൽ അടിസ്ഥാനമില്ലെന്നും പ്രതികരിച്ചുകൊണ്ട് സർക്കാർ പ്രസിദ്ധീകരിച്ച വസ്തുതകൾ പങ്കുവെച്ച് ദുരിതാശ്വാസ നിധിയിലെ തുകയുടെ വിതരണം സംബന്ധിച്ച് ധർമജനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ചിലർ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…