ഇന്നോവ ക്രിസ്റ്റയെ ഒന്ന് മിനുക്കിയെടുത്ത് ധർമ്മജൻ ബോൾഗാട്ടി; നമ്പർ പ്ലേറ്റിനെതിരെ ചിലപ്പോൾ കേസ് വന്നേക്കുമെന്ന് ആരാധകർ

തന്റെ ഇന്നോവ ക്രിസ്റ്റയെ പുതുക്കി പണിത് ചലച്ചിത്രതാരം ധർമ്മജൻ ബോൾഗാട്ടി. കുടുംബത്തോടൊപ്പം ആണ് ധർമ്മജൻ  പോളിഷ് ചെയ്ത വാഹനം വാങ്ങാൻ എത്തിയത്. വൈറ്റിലയിലെ ഷിമ്മർ ഓട്ടോ ഡിറ്റയിലിങ്ങിൽ നിന്നാണ് ധർമ്മജൻ തന്റെ ഇന്നോവ ക്രിസ്റ്റ  പുതുപുത്തനാക്കിയെടുത്തത്. വാഹനം ഒന്ന് പുത്തനാക്കിയ വിശേഷം അറിയിച്ചു കൊണ്ടുള്ള പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്.  കഴിഞ്ഞ കുറേ കാലമായി ധർമജന്റെ യാത്രകൾ ഇന്നോവ ക്രിസ്റ്റയിലാണ്.

ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് നിരവധി പേരാണ് എത്തിയത്. എന്നാൽ, ചിലരുടെ കണ്ണുടക്കിയത് നമ്പർ പ്ലേറ്റിലാണ്. ‘അണ്ണാ ഈ നമ്പർ പ്ലേറ്റ് നിരോധിതം ആണ്, പഞ്ചിങ് നമ്പർ പ്ലേറ്റ് ആണ് വേണ്ടത്.’ എന്നായിരുന്നു ഒരു കമന്റ്. ‘ഒരു കോൺഗ്രസ് സ്ഥാനാർഥി ആയിരുന്നതു കൊണ്ടും തോൽപ്പിച്ചത് കൊണ്ടും പറയുകയാണ് ആ നമ്പർ പ്ലേറ്റിന് എതിരെ ഒരു കേസ് വരാൻ സാധ്യത ഉണ്ട്.’ – എന്നായിരുന്നു മറ്റൊരു കമന്റ്.

ഭാര്യക്കും രണ്ട് മക്കൾക്കും ഒപ്പമായിരുന്നു കാർ വാങ്ങാൻ ധർമ്മജൻ എത്തിയത്. മുണ്ടും ഷർട്ടുമായിരുന്നു ധർമജന്റെ വേഷം. ചലച്ചിത്രനടനും നിർമ്മാതാവും ടെലിവിഷൻ അവതാരകനും മിമിക്രി താരവുമാണ് ധർമ്മജൻ ബോൾഗാട്ടി. അനുജയാണ് ഭാര്യ. വൈഗ, വേദ എന്നീ രണ്ട് പെണ്മക്കളാണ് ഇവർക്ക്. 2010-ൽ പുറത്തര്രങ്ങിയ പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ രംഗപ്രവേശം ചെയ്തത്. പിന്നീട് ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, പ്രേതം, ആട് ഒരു ഭീകരജീവിയാണ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago