കോൺഗ്രസിന്റെ മുതിർന്ന നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ധർമജൻ ബോൾഗാട്ടി. ഭാവിയിൽ പ്രധാനമന്ത്രി വരെയാകേണ്ട നേതാവിന്റെ ഓഫീസ് തല്ലിപ്പൊളിക്കുക എന്നുവെച്ചാൽ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്ന് ധർമജൻ ചോദിച്ചു. ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് ആയിരുന്നു ധർമജന്റെ പ്രതികരണം. ബഫർ സോൺ വിഷയത്തിൽ അദ്ദേഹം പ്രതികരണം നടത്തുമെന്നും ധർമജൻ പറഞ്ഞു.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്. ഭാവിയിൽ പ്രധാനമന്ത്രി വരെയാകേണ്ട വ്യക്തിയാണ്. മുൻ പ്രധാനമന്ത്രിയുടെ മകനും കൊച്ചുമകനും ഒക്കെയാണ്. അങ്ങനെയൊരു നേതാവിന്റെ ഓഫീസ് തല്ലിപ്പൊളിക്കുക എന്നുവെച്ചാൽ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നും ധർമജൻ ചോദിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയാണ്. നിർബന്ധിച്ചും ആക്രമിച്ചും പ്രതികരണം നടത്തിക്കാൻ ആർക്കും കഴിയില്ല.
കോണ്‍ഗ്രസ് പ്രസ്ഥാനത്തിനൊപ്പം സ്‌കൂള്‍ കാലം മുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താന്‍. കോളജ് കാലത്തും കെ എസ് യുവിന് വേണ്ടി മത്സരിച്ചിട്ടുണ്ട്, മണ്ഡലം പ്രസിഡന്റുമെല്ലാമായിരുന്നു. തെരഞ്ഞെടുപ്പില്‍ നിന്നതിന് ശേഷം സൈബര്‍ ആക്രമണം അതിരൂക്ഷമാണെന്നും ധർമജൻ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ പ്രതികരണമൊന്നും നടത്താറില്ലെന്നും അതിഭയങ്കരമായ സൈബർ ആക്രമണമാണെന്നും ഒരു ഫോട്ടോ പോലും ഇടാറില്ലെന്നും ധർമജൻ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…