‘എഴുന്നേല്‍ക്കും, ചോറ് തിന്നും, ഉറങ്ങും, 22 വയസുവരെ അങ്ങനെയൊരു ജന്തുവായിരുന്നു ഞാൻ’ – പ്രകാശൻ പറക്കട്ടെ പ്രമോ വേദിയിൽ മനസുതുറന്ന് ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതി നവാഗതനായ ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ജൂൺ 17ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമപ്രവർത്തകർക്ക് മുമ്പിൽ എത്തിയപ്പോൾ ധ്യാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തിരക്കഥയിൽ ഉൾപ്പെട്ടിട്ടുള്ള തന്റെ ജീവിതവുമായി റിലേറ്റ് ചെയ്യാൻ പറ്റിയ കാര്യങ്ങളെക്കുറിച്ചാണ് ധ്യാൻ രസകരമായി വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സ്വന്തം ജീവിതത്തിൽ നിന്ന് ചികഞ്ഞെടുത്ത കാര്യങ്ങളാണെന്ന് പറഞ്ഞല്ലോയെന്നും അത് എന്തൊക്കെ കാര്യങ്ങളാണെന്നും ആയിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ‘ഇതൊക്കെ ദാരിദ്ര്യത്തിന് താഴെ, ഞാൻ ഒക്കെ റിച്ച് ഫാമിലിയല്ലേ. ഇത് മിഡിൽ ക്ലാസിനും താഴെ നിൽക്കുന്ന പാവപ്പെട്ട കുടുംബമാണ്’ എന്നായിരുന്നു’ ധ്യാനിന്റെ മറുപടി. വ്യക്തിപരമായുള്ള അനുഭവങ്ങളൊന്നും സിനിമയ്ക്കായി എടുത്തിട്ടില്ലെന്നും എന്നാൽ മാത്യു ചെയ്യുന്ന കഥാപാത്രം തനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുമെന്നും ധ്യാൻ പറഞ്ഞു. മാത്യുവിന്റെ കഥാപാത്രത്തിന് ഒരുപാട് കഴിവുകളുള്ള ഒരു അനിയനുണ്ട്. ചെറിയ പ്രായത്തില്‍ ചിത്രം വരയ്ക്കുന്ന, മള്‍ട്ടി ടാലന്റഡായ ഒരു അനിയനും ഒരു കഴിവുമില്ലാത്ത ചേട്ടനുമാണ് ഈ സിനിമയില്‍.

Prakashan Parakkatte official poster is out now

അത് തനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുമെന്നും കുട്ടിക്കാലത്ത് തനിക്ക് യാതൊരു കഴിവുമില്ലായിരുന്നെന്നും ധ്യാൻ പറഞ്ഞു. എക്സ്ട്രാകരിക്കുലർ പോയിട്ട് അക്കാദമിക്കലിയും താൻ ഗുഡ് ആയിരുന്നില്ലെന്നും അപ്പോ സ്വാഭാവികമായും അച്ഛനമ്മമാര്‍ക്ക് നമ്മളെപ്പറ്റി പറയാന്‍ ഒന്നുമില്ലെന്നും ധ്യാൻ പറഞ്ഞു. എഴുന്നേല്‍ക്കും, ചോറ് തിന്നും, ഉറങ്ങും. 20- 22 വയസുവരെ അങ്ങനെയൊരു ജന്തുവായിരുന്നു താനെന്നും ധ്യാൻ പറഞ്ഞു. ഇപ്പോഴും വീടിന് നമ്മളെക്കൊണ്ട് ഒരു ഉപകാരവും ഉണ്ടായിട്ടില്ലെന്നും അച്ഛനെയും ചേട്ടനെയുമൊക്കെ ഇന്റര്‍വ്യൂവില്‍ നാറ്റിച്ച് കൊണ്ടിരിക്കുകയാണല്ലോയെന്നും ആ രീതിയില്‍ തനിക്ക് മാത്യുവിനെ ഭയങ്കരമായി റിലേറ്റ് ചെയ്യാന്‍ പറ്റുമെന്നും ധ്യാൻ പറഞ്ഞു. മാത്യു അവതരിപ്പിക്കുന്ന ദാസനും പ്രത്യേകിച്ച് സ്വപ്‌നങ്ങളില്ല. അങ്ങനെയുള്ളവര്‍ക്കും ഈ നാട്ടില്‍ ജീവിക്കണ്ടേയെന്നും ധ്യാൻ ചോദിക്കുന്നു. അത് മാത്രമേ കണക്ട് ചെയ്യാൻ പറ്റുന്നതുള്ളൂവെന്നും ധ്യാൻ വ്യക്തമാക്കി. ദിലീഷ് പോത്തന്‍, നിഷ സാരംഗ്, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരാണ് പ്രകാശന്‍ പറക്കട്ടെയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 months ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago