പുതിയ ബിഎംഡബ്ല്യു സ്വന്തമാക്കി ധ്യാൻ ശ്രീനിവാസൻ

ബി എം ഡബ്ല്യൂ സ്വന്തമാക്കി നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. BMW X6 ആണ് ധ്യാൻ സ്വന്തമാക്കിയത്. ഭാര്യയ്ക്കും മകൾക്കും ഒപ്പമാണ് വാഹനം വാങ്ങാൻ ധ്യാൻ എത്തിയത്. എക്സോട്ടിക്സ് ആൻഡ് ഇംപോർട്‌സ് സ്പോട്ടഡ് ഇൻ കേരളയാണ് അവരുടെ ഫേസ്ബുക്കിൽ ധ്യാൻ പുതിയ വാഹനം സ്വന്തമാക്കിയതിന്റെ ചിത്രം പോസ്റ്റ് ചെയ്തു.

നടൻ ശ്രീനിവാസന്റെ മകനായ ധ്യാൻ നടനും സംവിധായകനും ഗായകനുമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ മലയാള സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. നിവിൻ പോളി – നയൻതാര എന്നിവർ നായകരായി എത്തിയ ലവ് ആക്ഷൻ ഡ്രാമയാണ് ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ.

മലയാള സിനിമാ ഇൻഡസ്ട്രിയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്ത പ്രൊഡക്ഷൻ കമ്പനിയായ ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ സാരഥികളിൽ ഒരാൾ കൂടിയാണ് ധ്യാൻ. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രമണ്യം എന്നിവരാണ് ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ സാരഥികൾ. ലവ് ആക്ഷൻ ഡ്രാമ നിർമിച്ചു കൊണ്ടായിരുന്നു ഫന്റാസ്റ്റിക്ക് ഫിലിംസ് സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഹെലൻ, ഗൗതമന്റെ രഥം എന്നീ ചിത്രങ്ങൾ വിതരണത്തിന് എത്തിച്ചും തങ്ങളുടെ സാന്നിധ്യം വീണ്ടും ഉറപ്പിക്കാൻ ഫന്റാസ്റ്റിക്ക് ഫിലിംസിന് സാധിച്ചു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago