മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രമാണ് വീകം. ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് സാഗർ ആണ്. എബ്രഹാം മാത്യു അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് നിർമ്മിക്കുന്നത്. ഡിസംബർ ഒമ്പതിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ക്രൈം ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആയാണ് ചിത്രം എത്തുന്നത്. മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലറിന് വലിയ രീതിയിലുള്ള സ്വീകരണമാണ് ആരാധകർ നൽകിയത്. മാജിക് ഫ്രയിംസിന്റെ യുട്യൂബ് ചാനലിലാണ് ട്രയിലർ റിലീസ് ചെയ്തത്. ഒരു ആശുപത്രിയിലെ ഫോറൻസിക് വകുപ്പിലെ ചില പ്രശ്നങ്ങളാണ് ചിത്രം പ്രധാനമായും ചർച്ച ചെയ്യുന്നത്. നിർമാതാവായ ഷീലു എബ്രഹാമും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ക്രൈം ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം. ഡെയിൻ ഡേവിഡ്, അജു വർഗീസ്, ഡയാനാ ഹമീദ്, ഷീലു ഏബ്രഹാം, ജഗദീഷ്, ദിനേശ് പ്രദാകർ, ജി.സുരേഷ് കുമാർ, മുത്തുമണി, സുന്ദര പാണ്ഡ്യൻ, ഡോ.സുനീർ, സൂര്യ, ബേബി ശ്രേയ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
പശ്ചാത്തല സംഗീതം- വില്യം ഫ്രാൻസിസ്, ധനേഷ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് – ഹരീഷ്, കല സംവിധാനം പ്രദീപ് എം വി, മേക്കപ്പ്- അമൽ, കോസ്റ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സനു സജീവൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സംഗീത് ജോയ്, ബഷീർ ഹുസൈൻ. മുകേഷ് മുരളി, ഫിനാൻസ് കൺട്രോളർ അമീർ കൊച്ചിൻ. പ്രൊഡക്ഷൻ മാനേജർ – സുനീഷ് വൈക്കം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബിജു അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ – ജിത്ത് പിരപ്പൻ കോട്, പിആർഒ- വാഴൂർ ജോസ്, ഫോട്ടോ- സന്തോഷ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…